Nattupacha
Nattupacha
 
  Print Tell a Friend   Problem in reading? Download Font RSS Contact Us  
Home

വര്‍ത്തമാനം - 
arrows സ്‌ത്രീ പതിപ്പ്‌
 
ചരിത്രത്തിലൊരിടത്തും കാര്യമായ അടയാളപ്പെടുത്തലുകളില്ലാതെ പോയ, സ്വാതന്ത്ര്യം കൊണ്ടോ അധികാരം കൊണ്ടോ സ്ഥാനംകൊണ്ടോ ഒന്നുമല്ലാത്ത, ഒന്നുമാകാന്‍ കഴിയാതിരുന്ന എന്നാല്‍ കുടുംബം എന്ന ചട്ടക്കൂടിനെ എന്നും കാത്തുപോന്ന, ലോക ജനസംഖ്യയില്‍ പകുതുയോളം വരുന്ന സ്‌ത്രീകള്‍ക്ക്‌, ഈ ലക്കം നാട്ടുപച്ച സമര്‍പ്പിക്കുന്നു.

 

മാര്‍ച്ച്‌ 8. ലോക വനിതാദിനം. എല്ലാവര്‍ഷവും കൊട്ടിഘോഷിക്കപ്പെടുന്നുണ്ട്‌. കുറേ ചര്‍ച്ചകള്‍, സെമിനാറുകള്‍...ഒരു പക്ഷേ, അക്കൂട്ടത്തില്‍ തന്നെയാണ്‌ ഞങ്ങളും. ഒരു സമര്‍പ്പണം കൊണ്ടോ സ്‌ത്രീ പതിപ്പിറക്കിയതുകൊണ്ടോ സൂചിമുനയുടെ അറ്റത്തിന്റെ അത്രപോലും ഇളക്കം വരില്ലെന്നുമറിയാം. ഒന്നാമത്‌ നേര്‍ പകുതിയോളം വരുന്നവരുടെ പ്രശ്‌നമാണ്‌. മറ്റൊന്ന്‌ ഒരുമിച്ച്‌ ഉണ്ടുറങ്ങുന്നവര്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ്‌. 
 
ഒരു പക്ഷേ, പുരുഷനേക്കാള്‍ നിയമത്തിന്റെ സംരക്ഷണം സ്‌ത്രീക്കുണ്ട്‌. അതുവേണ്ടത്ര ഉപയോഗിക്കാനുള്ള ധൈര്യമോ ശേഷിയോ സ്‌ത്രീക്കില്ലെന്നതാണ്‌ സത്യം. നിയമങ്ങള്‍ നിര്‍മിക്കുന്നത്‌ പുരുഷനായതുകൊണ്ട്‌ ഏതു നിയമത്തെയും മറികടക്കാനും അവനാകുന്നു. ആയിരം അരുതുകള്‍ അവള്‍ക്കു ചുറ്റുമുണ്ടെപ്പോഴും.

 

ബഹുഭൂരിപക്ഷം പുരുഷനും സ്‌ത്രീ എന്നാല്‍ ശരീരത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഉപയോഗിക്കാവുന്ന ഉപകരണം മാത്രമാണ്‌. അമ്മ, ഭാര്യ, മകള്‍ എന്നിങ്ങനെയുള്ള തരം തിരിവുകളില്‍ അവളെ ഒതുക്കിക്കളയുന്നു. യഥാര്‍ത്ഥത്തില്‍ അവള്‍ ഒരു പൂര്‍ണ്ണ വ്യക്തിയാണ്‌ എന്ന്‌ എന്നു തിരിച്ചറിയും?

കുറച്ചുപേരുടെ രചനകള്‍കൊണ്ട്‌ പകുതിജന്മത്തിന്റെ കാര്യങ്ങള്‍ പറഞ്ഞു തീരില്ല. എങ്കിലും പരമാവധി സ്‌ത്രീകള്‍ തന്നെ എഴുതിയ രചനകള്‍, അവരുടെ ചിന്തകള്‍ പങ്കുവെയ്‌ക്കുകയാണിവിടെ...

വായിക്കുക. അഭിപ്രായങ്ങളും വിമര്‍ശനങ്ങളും അറിയിക്കുക

 

ആശംസകളോടെ
നാട്ടുപച്ച പ്രവര്‍ത്തകര്‍

 

 
 
 [3]  
 
arrows നഷ്ട വസന്തത്തിന്‍ തപ്ത നിശ്വാസം
arrows ലാല്‍ സലാം
arrows ദീപസ്തംഭം മഹാശ്ചര്യം.....നിത്യന്‍
arrows മുന്നും പിന്നും - യുവത്വത്തിനൊരു യുഗ്മഗാനം. -- നാരായണസ്വാമി
arrows ചോരശാസ്ത്രം പോസ്റ്റുമോഡേണ്‍ -- നിത്യന്‍
arrows വേണം നമുക്കൊരു യോ യോ എഴുത്തുകാരന്‍ -- ജി മനു
arrows ഒരു 'വെറും' പെണ്‍ കഥ -- അഷിത എം
arrows വര്‍ഗ്ഗീയതയ്ക്കൊരു ഫത്വ -- വിനീത്
arrows കാബൂളില്‍ നിന്നും കേരളത്തിലേയ്ക്ക് -- നിത്യന്‍
arrows ‘കോമണ്‍ വെല്‍ത്ത്’ ഒന്നുകില്‍ കോച്ചിന്റെ നെഞ്ചത്ത് അല്ലെങ്കില്‍ സ്റ്റേഡിയത്തിനു പുറത്ത് --
arrows രോഷാകുലനായ മിത്രം -- രാംദാസ്
arrows ചില സ്വകാര്യങ്ങള്‍ -- നീലന്‍
arrows ജാതിക്കൊലയും ജാതിരാഷ്ട്രീയവും -- നിത്യന്‍
arrows അര്‍ജുനനോ ഭേദം ആന്‍ഡേഴ്‌സണോ? -- നിത്യന്‍
arrows ആന്‍ഡേഴ്സണിന്റെ സാമന്തന്‍മാരും പ്രജകളുടെ വിധിയും --രാജീവ് ശങ്കരന്‍
arrows നീതിദേവത മാനഭംഗം ചെയ്യപ്പെടുന്പോള്‍ -- നിത്യന്‍
arrows ഉരകല്ല് --കുരിശിന്‍‌പടികളുടേയും വഞ്ചിമുക്കുകളുടേയും അനിവാര്യത -- ജി മനു
arrows കാശുകൊടുത്താൽ കന്യകയാകാം -- സി.വർഷ
arrows വളരുന്ന വിവാദ വ്യവസായവും തളരുന്ന വ്യവസായ വികസനവും -- ദീപക് ധര്‍മ്മടം
arrows സംസ്കൃതവിരുദ്ധമായിത്തീര്‍ന്ന ഭാഷാ സെമിനാര്‍ ----അനില്‍ നെടുമങ്ങോട്--
 
 
 
Disclaimer   |   About Us   |   Privacy Policy   |   FAQ   |   Advertise with Us   |   Contact Us