2010 മാര്‍ച്ച് ഒന്നുമുതല്‍ 31 വരെയുള്ള കാലയളവില്‍ പന്ത്രണ്ട്കൂറുകാര്‍ക്കും അനുഭവപ്പെടുന്ന സാമാന്യ ഗ്രഹചാരഫലം പ്രത്യേകം തയ്യാറാക്കിയിരിക്കുന്നു. ഓരോരുത്തരുടേയും ജാതകഫലം അഷ്ടക വര്‍ഗ്ഗഫലം അനുസരിച്ച് ഫലാനുഭവങ്ങളില്‍ വ്യത്യാസം ഉണ്ടാക്കുന്നതാണ്.
മേടക്കൂറ് : നക്ഷത്രം - അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം - മേടക്കൂറുമായി ബന്ധപ്പെടുന്ന ഗ്രഹസഞ്ചാരപദം ഇപ്രകാരമാകുന്നു
മൂന്നില്‍ കേതു നാലില്‍ ചൊവ്വ ആറില്‍ ശനി ഒന്‍പതില്‍ രാഹു പതിനൊന്നില്‍ സൂര്യന്‍, ബുധന്‍, വ്യാഴം. രണ്ടാം തീയ്യതിവരെ പതിനൊന്നിലും ശേഷം പന്ത്രണ്ടിലും ശുക്രന്‍ മേടക്കൂറുകാര്‍ക്ക് കൂടുതലായും ശുഭഫലങ്ങള്‍ അനുഭവപ്പെടുന്ന സമയമാണിത്.
സാമ്പത്തിക നില ഉയരും. ആഭരണങ്ങല്‍ തുടങ്ങി വിലപിടിപ്പുള്ള വസ്തുക്കള്‍ സമ്പാദിക്കുന്നതിലും അവസരങ്ങല്‍ ഉണ്ടാകും. ശത്രുക്കളെ ജയിക്കും കര്‍മ്മമേഖലകളില്‍ പ്രതാപശക്തി ഉയര്‍ത്തും. പുതിയ സ്ഥാനങ്ങളെ അലങ്കരിക്കുന്നതിനും അവസരങ്ങള്‍ ഉണ്ടാവും.
അവിവാഹിതരുടെ വിവാഹ അന്വേഷണ കാര്യങ്ങളില്‍ പുരോഗതിയുണ്ടാവും.
കലാ സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയങ്ങള്‍ ഉണ്ടാവും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങലില്‍ താല്‍പര്യം കാണിക്കും. വിജയങ്ങള്‍ ഉണ്ടാവും. ആരോഗ്യ നില തൃപ്തികരമായിരിക്കില്ല. പനി, ഉദരരോഗങ്ങള്‍ തുടങ്ങിയവക്ക് സാദ്ധ്യതയുണ്ട്. ഈശ്വരാനുഗ്രഹം ഉണ്ടാവുന്ന കാലമാണിത്. സാത്വിക വിഷയങ്ങളില്‍ താല്പര്യം കാണിക്കും. സര്‍ക്കാരില്‍ നിന്നും ആനുകൂല്ല്യം ലഭിക്കാനുള്ളവര്‍ക്ക് ആയത് ലഭിക്കുന്നതിനുള്ള അവസരങ്ങള്‍ വന്നുചേരും. കുടുംബങ്ങളോടൊത്തുചേര്‍ന്ന് സന്തോഷം പങ്കുവെക്കും.
ദോഷ പരിഹാരാര്‍ത്ഥം ഭദ്രകാളി ക്ഷേത്രത്തിലും ധര്‍മ്മ ദേവ സങ്കേതങ്ങലിലും പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്.
എടവക്കൂറ് : നക്ഷത്രം - കാര്‍ത്തിക അവസാനത്തെ മൂന്ന് പാദങ്ങള്‍ രോഹിണി മകേര്യം ആദ്യത്തെ പകുതി. എടവക്കൂറുമായി ബന്ധപ്പെടുന്ന ഗ്രഹസഞ്ചാരപദം ഇപ്രകാരമാകുന്നു.
രണ്ടില്‍ കേതു, മൂന്നില്‍ ചൊവ്വ, അഞ്ചില്‍ ശനി, അഷ്ടമത്തില്‍ രാഹു, പത്തില്‍ സൂര്യന്‍ ബുധന്‍ വ്യാഴം. രണ്ടാം തീയ്യതി വരെ പത്തിലും ശേഷം പതിനൊന്നിലും ശുക്രന്‍.
എടവക്കൂറുകാര്‍ക്ക് സുഖാനുഭവങ്ങള്‍ കൂടുതല്‍ ലഭിക്കുന്ന കാലമാണിത്.
ശത്രുക്കളെ ജയിക്കും. കച്ചവടക്കാര്‍ക്ക് ലാഭവിഹിതം ഉയരുന്നതിന് അവസരങ്ങളുണ്ടാവും.
ദേഹസുഖം വര്‍ദ്ധിക്കും. ദാമ്പത്യ സുഖം അനുഭവിക്കും.
സഹോദരങ്ങള്‍ സ്നേഹത്തോടെ വര്‍ത്തിക്കും. കര്‍മ്മമേഖലകളില്‍ ശോഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനങ്ങള്‍ക്ക് സാധ്യതയുണ്ട്. ബന്ധുജനങ്ങളോടൊത്ത് സന്തോഷകരമായ അനുഭവങ്ങള്‍ പങ്കുവെക്കും.
സമൃദ്ധമായി ഭക്ഷണം കഴിക്കുന്നതിന് അവസരങ്ങള്‍ ഉണ്ടാവും. സ്ത്രീകള്‍ അലങ്കാരവസ്തുക്കളില്‍ താല്പര്യം കാണിക്കും. നിയമവകുപ്പുകള്‍ കൈകാര്യം ചെയ്യുന്നവര്‍ വക്കീലന്‍മാര്‍ തുടങ്ങിയവര്‍ സ്വ:കര്‍മ്മമേഖലയില്‍ ശോഭിക്കും. അസന്‍മാര്‍ഗിക മേഖലയില്‍ ചരിക്കുന്നവര്‍ പിടിക്കപ്പെടും.
ദോഷപരിഹാരാര്‍ത്ഥം നാഗക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുക, വിഷ്ണുപ്രീതി വരുത്തുക തുടങ്ങിയവ ശുഭകരമാണ്.
മിഥുനക്കൂറ് : നക്ഷത്രം - മകേര്യം, അവസാനത്തെ പകുതി തിരുവാതിര. പുണര്‍തം ആദ്യത്തെ മൂന്ന് പാദങ്ങള്‍.
മിഥുനക്കൂറുമായി ബന്ധപ്പെടുന്ന ഗ്രഹസഞ്ചാര പദം ഇപ്രകാരമാകുന്നു.
ജന്മരാശിയില്‍ കേതു, രണ്ടില്‍ ചൊവ്വ, നാലില്‍ ശനി, ഏഴില്‍ രാഹു, ഒന്‍പതില്‍ സൂര്യന്‍ ബുധന്‍ വ്യാഴം. രണ്ടാം തീയ്യതിവരെ ഒന്‍പതിലും ശേഷം പത്തിലും ശുക്രന്‍.
മിഥുനക്കൂറുകാര്‍ക്ക് കണ്ടക ശനി തുടരുന്നു.
ഇവര്‍ക്ക് ഗുണാധിക്യത്തോടെയുള്ള ഉപമിശ്രഫലങ്ങള്‍ അനുഭവപ്പെടുന്നതാണ്.
യാത്രാ ക്ളേശം അനുഭവിക്കും. അന്യദേശ വാസത്തിനും അവസരങ്ങള്‍ ഉണ്ടാവാം. പുണ്യ സങ്കേതങ്ങള്‍ ക്ഷേത്ര ദര്‍ശനം തുടങ്ങിയവ അനുഭവിക്കാന്‍ സാധിക്കും. അവിവാഹിതരുടെ വിവാഹന്വേഷണകാര്യങ്ങളില്‍ പുരോഗതിയുണ്ടാവും. വിവാഹം നടക്കുന്നതിനുള്ള സാധ്യതയും ഉണ്ട്.
ഭക്തപ്രിയരില്‍ ഭക്തിയുടെ തീവ്രത ഉയരും. സാമ്പത്തിക നില തൃപ്തികരമാകണമെന്നില്ല. കച്ചവടക്കാര്‍ നഷ്ട സാധ്യത പരിഗണിക്കണം. സര്‍ക്കാരില്‍ നിന്നുള്ള സഹായം വൈകും. ദാമ്പത്യസുഖം അനുഭവിക്കും.
ശാസ്ത്രജ്ഞര്‍ മറ്റു ഭൌതികമേഖലകളില്‍ വ്യാപരിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് പുത്തന്‍ അറിവുകള്‍ ലഭിക്കും. ലൈംഗിക വിഷയങ്ങളില്‍ തെറ്റായ വഴിയില്‍ ചരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അപമാന ഭീതി ഉണ്ടാവും.
ആരോഗ്യനില തൃപ്തികരമായിരിക്കില്ല. ചെറുതായിട്ടുള്ള രോഗങ്ങല്‍ക്ക് സാധ്യത. രോഗികള്‍ വൈദ്യന്‍മാര്‍ നിശ്ചയിച്ച പഥ്യം തെറ്റാതെ നോക്കണം. ദോഷപരിഹാരാര്‍ത്ഥം ശാസ്താപ്രീതി വരുത്തുക. ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക, ശിവഭജനം നടത്തുക തുടങ്ങിയവ ശുഭഫലദായകങ്ങളാണ്.
കര്‍ക്കടകക്കൂറ് : നക്ഷത്രം - പുണര്‍തം, അവസാനത്തെ പാദം പൂയ്യവും ആയില്ല്യവും.
കര്‍ക്കിടകക്കൂറുമായി ബന്ധപ്പെടുന്ന ഗ്രഹ സഞ്ചാരപദം ഇപ്രകാരമാകുന്നു.
ജന്മരാശിയില്‍ ചൊവ്വ, മൂന്നില്‍ ശനി, ആറില്‍ രാഹു, അഷ്ടമത്തില്‍ സൂര്യന്‍ ബുധന്‍ വ്യാഴം. രണ്ടാം തീയ്യതിവരെ അഷ്ടമത്തിലും ശേഷം ഒന്‍പതിലും ശുക്രന്‍. പന്ത്രണ്ടില്‍ കേതു. കര്‍ക്കടകക്കൂറുകാര്‍ക്ക് ഗുണദോഷഫലങ്ങള്‍ മിശ്രമായിട്ട് അനുഭവപ്പെടുന്ന കാലമാണിത്.
നാല്‍കാലികളെ വളര്‍ത്തല്‍, മത്സ്യബന്ധനം നടത്തുന്നവര്‍, കൃഷി തുടങ്ങിയമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയകരമായ അനുഭവങ്ങല്‍ ഉണ്ടാവും. മാനസികതമായി ദുര്‍വിചാരങ്ങള്‍ ഉണ്ടാവാനിടയുള്ളത് ശ്രദ്ധിക്കണം. തെറ്റായ വഴികളില്‍ ചരിക്കുന്നവര്‍ പിടിക്കപ്പെടും. ബന്ധനത്തിന് യോഗസാധ്യതയുണ്ട്.
സാമ്പത്തികനില തൃപ്തികരമാകയില്ല. വരവിനേക്കാള്‍ ചിലവ് കൂടും. സര്‍ക്കാരില്‍ നിന്നുള്ള സഹായം വൈകും.
ഇവര്‍ മത്സരങ്ങളില്‍ വിജയിക്കും. ഇവര്‍ മാനസിക അദ്ധ്വാനങ്ങളില്‍ ശുഷ്കാന്തി പ്രദര്‍ശിപ്പിക്കും. ഗൃഹോപകരണങ്ങളും മറ്റും സമ്പാദിക്കും. രതിസുഖം അനുഭവിക്കും.
പുണ്യ സ്ഥലങ്ങല്‍ സന്ദര്‍ശിക്കുന്നതിന് അവസരമുണ്ടാവും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നതിനുള്ള അവസരമുണ്ടാവുകയും ആയതിനാല്‍ വിജയകരമായ അനുഭവങ്ങളുണ്ടാവുകയും ചെയ്യും.
ദോഷപരിഹാരാര്‍ത്ഥം വിഷ്ണുപ്രീതി വരുത്തുക, ശിവഭജനം ചെയ്യുക, സ്ബ്രഹ്മണ്യ പ്രീതി വരുത്തുക തുടങ്ങിയവ ശോഭനമാണ്.
ചിങ്ങക്കൂറ് : നക്ഷത്രം - മകം, പൂരം ഉത്രം ആദ്യത്തെ പാദം.
ചിങ്ങക്കൂറുമായി ബന്ധപ്പെടുന്ന ഗ്രഹസഞ്ചാരപദം ഇപ്രകാരമാണ്.
രണ്ടില്‍ ശനി, അഞ്ചില്‍ രാഹു, ഏഴില്‍ സൂര്യന്‍ ബുധന്‍, വ്യാഴം. രണ്ടാം തീയ്യതി വരെ ഏഴിലും ശേഷം എട്ടിലും ശുക്രന്‍. പതിനൊന്നില്‍ കേതു. പന്ത്രണ്ടില്‍ ചൊവ്വ.
ചിങ്ങക്കൂറുകാര്‍ക്ക് ഏഴരശനിക്കാലം തുടരുകയാണ്. ഇവര്‍ക്ക് ശുഭഫലങ്ങള്‍ക്ക്
മുന്‍തൂക്കങ്ങളുണ്ടാവും. അവിവാഹിതരുടെ വിവാഹ അന്വേഷണ കാര്യത്തില്‍ പുരോഗതി ഉണ്ടാവും. വിവാഹകാര്യം തീര്‍പ്പ് ആകുന്നതിലും സാദ്ധ്യതയുണ്ട്.
സാത്വിക വിഷയങ്ങളില്‍ കൂടുതല്‍ താല്പര്യം കാണിക്കും. സഞ്ചാര ക്ളേശം അനുഭവിക്കും. ലൈംഗിക വിഷയത്തില്‍ വിമൂഖത കാണിക്കും. ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാവും. സാമ്പത്തികനില തൃപ്തികരമാവും. വ്യാപാരികള്‍ക്കും മറ്റും ലാഭം പ്രതീക്ഷിക്കാം. സന്താനങ്ങല്‍ സന്തോത്തോടെ വര്‍ത്തിക്കും. അലങ്കാരവസ്തുക്കള്‍ സമ്പാദിക്കും. കലാമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശുഭഫലങ്ങല്‍ കൂടുതലായി അനുഭവപ്പെടും.
ആരോഗ്യ നില തൃപ്തികരമായിരിക്കയില്ല. ചെറുതായിട്ട് ഉദരരോഗങ്ങല്‍ക്കോ നേത്ര രോഗങ്ങള്‍ക്കോ സാധ്യതയുണ്ട്.
ദോഷപരിഹാരാര്‍ത്ഥം ശാസ്ത്രാ ക്ഷേത്രത്തില്‍ എള്ളുതിരി കത്തിക്കുക. ശിവക്ഷേത്ര ദര്‍ശനം നടത്തുക. സുബ്രഹ്മണ്യ ഭജനം ചെയ്യുക തുടങ്ങിയവ ശുഭഫലദായകങ്ങലാണ്.
കന്നിക്കൂറ് : നക്ഷത്രം - ഉത്രം, അവസാനത്തെ മൂന്ന് പദങ്ങള്‍ അത്തം ചിത്തിര ആദ്യത്തെ പകുതി
കന്നിക്കൂറുമായി ബന്ധപ്പെടുന്നഗ്രഹസഞ്ചാരപദം ഇപ്രകാരമാകുന്നു.
ജന്മരാശിയില്‍ ശനി, നാലില്‍ രാഹു, ആറില്‍ സൂര്യന്‍ ബുധന്‍ വ്യാഴം. രണ്ടാം തീയ്യതി വരെ ആറിലും ശേഷം ഏഴിലും ശുക്രന്‍ പത്തില്‍ കേതു പതിനൊന്നില്‍ ചൊവ്വ.
കന്നിക്കൂറുകാര്‍ക്ക് ജന്മശനിക്കാലം തുടരുന്നു. ഇവര്‍ക്ക് കൂടുതലും ദോങ്ങളാണ് അനുഭവപ്പെടുക. വിഷബാധയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അഗ്നിഭയത്തിനും സാധ്യതയുണ്ട്. വാഹനമോടിക്കുന്നത് അതീവ ശ്രദ്ധയോടെ മാത്രം. സഞ്ചാര ക്ളേശം അനുഭവിക്കും. അന്യദേശവാസത്തിനും സാധ്യതയുണ്ടാവാം. കര്‍മ്മ മേഖലയില്‍ പ്രതാപശക്തി ഉയര്‍ത്തും. അവിവാഹിതരുടെ വിവാഹ അന്വേഷണകാര്യങ്ങലില്‍ പുരോഗതി കുറയും. ദാമ്പത്യ ജീവിതത്തില്‍ ക്ളേശങ്ങള്‍ അനുഭവപ്പെടും.
സഹോദരങ്ങള്‍ സഹകരിക്കും. നിയമ മേഖലകയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വക്കീലന്‍മാര്‍ തുടങ്ങിയവര്‍ക്ക് വിജയാനുഭവങ്ങള്‍ ഉണ്ടാവും. ശത്രുക്കളെ ജയിക്കും.
ആരോഗ്യപരമായ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. വൃഥായുള്ള ചിന്തകള്‍ മനസ്സിനെ അലട്ടും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങളില്‍ വിമൂഖത കാണിക്കും.
ദോഷപരിഹാരാര്‍ത്ഥം നവഗ്രഹപൂജ ചെയ്യുക ശാസ്താപ്രീതി വരുത്തുക വിഷ്ണുക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുക തുടങ്ങിയവ ശുഭകരമാണ്. ഇവര്‍ ഇന്ദ്രനീലം രത്നമായി ധരിക്കുന്നത് ശുഭകരമായിരിക്കും.
തുലാക്കൂറ് : നക്ഷത്രം - ചിത്തിര, അവസാനത്തെ പാദം ചോതി, വിശാഖം. ആദ്യത്തെ മൂന്നു പാദങ്ങള്‍ തുലാക്കൂറുമായി ബന്ധപ്പെടുന്ന ഗ്രഹസഞ്ചാരപദം ഇപ്രകാരമാകുന്നു.
മൂന്നില്‍ രാഹു, അഞ്ചില്‍ സൂര്യന്‍ ബുധന്‍ വ്യാഴം. രണ്ടാം തീയ്യതിവരെ അഞ്ചിലും ശേഷം ആറിലും ശുക്രന്‍, ഒന്‍പതില്‍ കേതു, പത്തില്‍ ചൊവ്വ, പന്ത്രണ്ടില്‍ ശനി..
തുലാക്കൂറുകാര്‍ക്ക് ഏഴരശ്ശനി കാലമാണ്. ഇവര്‍ക്ക് കൂടുതലും ഗുണഫലങ്ങളാണ് അനുഭവപ്പെടുക. ധാന്ധികവിഷയങ്ങലില്‍ ത്ല്പര്യം കാണിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനോ സത് സംഗങ്ങളില്‍ പങ്കാളികളാവാനോ അവസരങ്ങള്‍ ഉണ്ടാവും.
അവിവാഹിതരുടെ വിവാഹാന്വേഷണ കാര്യങ്ങളില്‍ പുരോഗതിയുണ്ടാവും. അലങ്കരിക്കുന്ന പദവികളില്‍ പൂര്‍വ്വാധികം ശോഭിക്കും.
സാമ്പത്തിക നില തൃപ്തികരമായിരിക്കില്ല. വരവിനേക്കാള്‍ ചിലവ് കൂടും. കച്ചവടങ്ങളില്‍ നഷേടസാധ്യതകാണുന്നു. ശത്രുക്കളെ ജയിക്കും. കുടുംബജീവിതങ്ങളില്‍ പ്രശ്നങ്ങളില്ലാതെ നോക്കണം. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ശ്രദ്ധയോടെ മാത്രം ചെയ്യുക. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിവൃദ്ധിയുണ്ടാകും. ഗൃഹനിര്‍മ്മാണപ്പരവര്‍ത്തികളിലേര്‍പ്പെട്ടവര്‍ക്ക് ആയതിനാല്‍ പുരോഗതി കുറയും. കര്‍മ്മമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശ്രദ്ധയോടെ മാത്രം ചെയ്യുക.
നിയമക്കുരുക്കുകളരല്‍പ്പെടാതെ നോക്കണം.
ദോഷ പരിഹാരാര്‍ത്ഥം ശനീശ്വരപ്രീതി വരുത്തുക. ശാസ്താക്ഷേത്രത്തിലോ ഹനുമാന്‍ ക്ഷേത്രത്തിലോ ഭജിക്കുക തുടങ്ങിയവ ശുഭകരമാണ്.
വൃശ്ചികക്കൂറ് : നക്ഷ്ത്രം - വിശാഖം, അവസാനത്തെ പാദം അനിഴം, തൃക്കേട്ട.
വൃശ്ചികക്കൂറുമായി ബന്ധപ്പെടുന്ന ഗ്രഹ സഞ്ചാരപദം ഇപ്രകാരമാകുന്നു.
രണ്ടില്‍ രാഹു, നാലില്‍ സൂര്യന്‍ ബുധന്‍ വ്യാഴം. രണ്ടാം തീയ്യതിവരെ നാലിലും ശേഷം അഞ്ചിലും ശുക്രന്‍. അഷ്ടമത്തില്‍ കേതു. ഒമ്പതില്‍ ചൊവ്വ. പതിനൊന്നില്‍ ശനി.
വൃശ്ചികക്കൂറുകാര്‍ക്ക് ശുഭഫലങ്ങളാണ് കൂടുതലും അനുഭവമാകുക.
അലങ്കരിക്കുന്ന പദവികളില്‍ ശോഭിക്കും. സുഖാനുഭവങ്ങള്‍ ഉണ്ടാവും. ഭൌതിക സുഖസൌകര്യങ്ങള്‍ വര്‍ദ്ധിക്കും. ബന്ധുജനങ്ങള്‍ക്കിടയില്‍ പ്രതാപശക്തി ഉയരും. ആരോഗ്യനില തൃപ്തികരമാകയില്ല. ചെറുതായിട്ട് രോഗങ്ങള്‍ പിടിപെടാനിടയുള്ളത് ശ്രദ്ധിക്കുക. വാഹനങ്ങള്‍ വാങ്ങുന്നതിന് ആഗ്രഹമുള്ളവര്‍ക്ക് ആയതിന് ശ്രമിക്കാവുന്നതാണ്. ഗൃഹനിര്‍മ്മാണപ്രവൃത്തിചെയ്യുന്നവര്‍ക്ക് ആയതിനാല്‍ ഏറെ പുരോഗതിയുണ്ടാവും. അവിവാഹിതരുടെ വിവാഹ അന്വേഷണ കാര്യങ്ങളില്‍ പുരോഗതി കുറയും. വൃഥായുള്ള ചിന്തകള്‍ മനസ്സിനെ അലട്ടും. ഭക്തിമാര്‍ഗ്ഗത്തില്‍ വിമൂഖത പ്രദര്‍ശിപ്പിക്കും. സന്താനങ്ങളുടെ പ്രശ്നങ്ങല്‍ മനസ്സിനെ അലട്ടും. അപ്പോഴും സന്താനങ്ങള്‍ പ്രതീക്ഷ നല്‍കും. ആയത് സന്തോഷകരമാകും. തസ്കര ഭയം അനുഭവപ്പെടും. ബന്ധുസഹോദരന്‍മാരില്‍ നിന്നും സഹായസഹകരണങ്ങല്‍ അനുഭവപ്പെടും.
ദോഷപരിഹാരാര്‍ത്ഥം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുക വിഷ്ണുപ്രീതി വരുത്തുക തുടങ്ങിയവ ശുഭഫലങ്ങള്‍ നല്‍കുന്നതാണ്.
ധനുക്കൂറ് : നക്ഷത്രം - മൂലം, പൂരാടം ഉത്രാടം ആദ്യത്തെപാദം.
ധനുക്കൂറുമായി ബന്ധപ്പെടുന്നഗ്രഹസഞ്ചാരപദം ഇപ്രകാരമാണ്.
ജന്മരാശിയില്‍ രാഹു, മൂന്നില്‍ സൂര്യന്‍ ബുധന്‍ വ്യാഴം. രണ്ടാം തീയ്യതിവരെ മൂന്നിലും ശേഷം നാലിലും ശുക്രന്‍. ഏഴില്‍ കേതു. അഷ്ടമത്തില്‍ ചൊവ്വ. പത്തില്‍ ശനി.
ധനുക്കൂറുകാര്‍ക്ക് കണ്ടകശനി തുടരുന്നു. ഇവര്‍ക്ക് ശുഭാശുഭ ഫലങ്ങല്‍ വിശ്രമായിട്ട് അനുഭവപ്പെടുന്ന കാലമാണിത്. വിഷബാധയുണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക. സ്ഥാനചലനങ്ങല്‍ക്കും സാദ്ധ്യതയുണ്ട്. ലൈംഗിക കാര്യങ്ങളില്‍ അസന്‍മാര്‍ഗ്ഗിക വഴികളില്‍ ചരിക്കരുത്. ആയത് കൂടുതല്‍ മന:ശല്ല്യം ചെയ്യുന്നതായിരിക്കും. സാമ്പത്തികമേഖലയില്‍ പുരോഗതി കുറയും. വരവിനേക്കാള്‍ ചിലവേറും. ബന്ധുജനങ്ങളോട് ചേര്‍ന്ന് പ്രതാപത്തോടെ വര്‍ത്തിക്കും. ഗൃഹനിര്‍മ്മാണപ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നലര്‍ക്ക് പുരോഗതിയുണ്ടാവും. വീടും പരിസരവും മോടിപിടിപ്പിക്കുന്നതില്‍ ശ്രദ്ധിക്കും. വാഹനങ്ങള്‍ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് ആയതിന്‍ അനുകൂലമായ കാലമാണിത്. സര്‍ക്കാരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നത് വൈകാന്‍ ഇടയുണ്ട്.
ദോഷപരിഹാരാര്‍ത്ഥം ശാസ്താപ്രീതി വരുത്തുക. ധര്‍മ്മദേവതാ സങ്കേതങ്ങളില്‍ പ്രാര്‍ത്ഥിക്കുക. നാഗക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥിക്കുക തുടങ്ങിയവ ശുഭകരമാണ്.
മകരക്കൂറ് : നക്ഷത്രം - ഉത്രാടം, അവസാനത്തെ മൂന്ന് പാദങ്ങള്‍ തിരുവോണം. അവിട്ടം ആദ്യത്തെ പകുതി.
മരക്കൂറുമായി ബന്ധപ്പെട്ട ഗ്രഹസഞ്ചാരപദം ഇപ്രകാരമാകുന്നു.
രണ്ടില്‍ സൂര്യന്‍, ബുധന്‍ വ്യാഴം, രണ്ടാം തീയ്യതി വരെ രണ്ടിലും രണ്ടിന് ശേഷം മൂന്നിലും ശുക്രന്‍. ആറില്‍ കേതു, ഏഴില്‍ ചൊവ്വ, ഒന്‍പതില്‍ ശനി, പന്ത്രണ്ടില്‍ രാഹു.
മകരക്കൂറുകാര്‍ക്ക് കൂടുതലും ശുഭഫലങ്ങള്‍ അനുഭവപ്പെടുന്നതായിരിക്കും. കലാകായികമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആദരിക്കപ്പെടും. അവിവാഹിതരുടെ അന്വേഷണ കാര്യങ്ങളില്‍ പുരോഗതിയുണ്ടാവും. ധാര്‍മ്മിക വിഷയങ്ങളില്‍ താല്പര്യം
കാണിക്കും സാമ്പത്തിക കാര്യങ്ങള്‍ തൃപ്തികരമായിരിക്കും. ആരോഗ്യകാര്യങ്ങള്‍ തൃപ്തികരമാണ്. ഇവരുടെ വാക്കുകള്‍ മറ്റുള്ളവര്‍ ശ്രദ്ധിക്കും. വാത്മികള്‍ വേദികളില്‍ ശോഭിക്കും. നേത്രരോഗങ്ങള്‍ക്ക് ചെറുതായിട്ട് സാധ്യതകാണുന്നു. കച്ചവടക്കാര്‍ക്ക് ലാഭം പ്രതീക്ഷിക്കാം. ശത്രുക്കളെ ജയിക്കാന്‍ കഴിയും. ദാമ്പത്യസുഖം കുറയും. കലഹവാസന കാണിക്കും. തെറ്റായ മേഖലയില്‍ ചരിക്കുന്നവര്‍ പിടിക്കപ്പെടും. കലാകായികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആദരിക്കപ്പെടും. സഞ്ചാരക്ളേശം അനുഭവിക്കാനിടയുണ്ട്.
ദോഷപരിഹാരാര്‍ത്ഥം ശിവപ്രീതി വരുത്തുക നാഗക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥിക്കുക, ഭദ്രകാളീ ക്ഷേത്രത്തില്‍ പുഷ്പാഞ്ജലി കഴിപ്പിക്കുക തുടങ്ങിയവ ശുഭകരമാണ്.
കുംഭക്കൂറ് : നക്ഷത്രം - അവിട്ടം, അവസാനത്തെ പകുതി ചതയം. പൂരുരുട്ടാതി ആദ്യത്തെ മൂന്ന് പാദങ്ങള്‍
കുംഭക്കൂറുകാരുമായി ബന്ധപ്പെടുന്ന ഗ്രഹസഞ്ചാര പഥം ഇപ്രകാരമാകുന്നു.
ജന്മരാശിയില്‍ സൂര്യന്‍ ബുധന്‍ വ്യാഴം. രണ്ടാം തിയ്യതിവരെ ജന്മരാശിയിലും ശേഷം രണ്ടിലും ശുക്രന്‍ അഞ്ചില്‍ കേതു ആറില്‍ ചൊവ്വ അഷ്ടമത്തില്‍ ശനി പതിനൊന്നില്‍ രാഹു.
കുംഭക്കൂറുകാര്‍ക്ക് ജന്മവ്യാഴം അഷ്ടമശ്ശനി തുടങ്ങിയവ നടക്കുന്നതിനാല്‍ കൂടുതലും അശുഭഫലങ്ങള്‍ അമുഭവപ്പെതാനാണ് സാദ്ധ്യത കാണുന്നത്. മറ്റു പലരുമായി കലഹിക്കുന്നതിനുള്ള സാധ്യത കാണുന്നു. സ്ഥാനത്തും അസ്ഥാനത്തും വ്യക്തികള്‍ വിരോധം ഭാവിക്കും. അന്യസ്ഥലങ്ങലില്‍ സഞ്ചരിക്കാനിടവരും. പലവിധകാരണങ്ങളാല്‍ മന:ക്ളേശങ്ങല്‍ അനുഭവിക്കും. സന്താനങ്ങളെയോര്‍ത്ത് ദു:ഖിക്കും. സാമ്പത്തികനില തൃപ്തികരമാവണമെന്നില്ല. കച്ചവടക്കാര്‍ നഷ്ടസാധ്യത ശ്രദ്ധിക്കണം. വരവിനേക്കാള്‍ ചിലവിനങ്ങളേറും. ഇവര്‍ മുന്‍കാലങ്ങളില്‍ ഉണ്ടാക്കിയനേട്ടങ്ങള്‍ വഴി ആദരിക്കപ്പെടും. സര്‍ക്കാരില്‍ നിന്നും ആനുകൂല്ല്യങ്ങള്‍ ലഭിക്കും. സ്ത്രീകള്‍ അലങ്കാര വസ്തുക്കള്‍ സമ്പാദിക്കും.
ദോഷപരിഹാരാര്‍ത്ഥം നവഗ്രഹപൂജ ചെയ്യുക, വിഷ്ണുപ്രീതി വരുത്തുക, ശാസ്താ ക്ഷേത്രത്തിലോ ഹനുമാന്‍ക്ഷേത്രങ്ങളിലോ പ്രാര്‍ത്ഥിക്കുക തുടങ്ങിയവ ശുഭാനുഭവങ്ങള്‍ നല്‍കുന്നതാണ്.
മീനക്കൂറ് : നക്ഷത്രം - പൂരുരുട്ടാതി, അവസാനത്തെ പാദം ഉത്രട്ടാതി രേവതി.
മീനക്കൂറുമായി ബന്ധപ്പെടുന്ന ഗ്രഹസഞ്ചാരപദം ഇപ്രകാരമാകുന്നു.
നാലില്‍ കേതു, അഞ്ചില്‍ ചൊവ്വ, ഏഴില്‍ ശനി, പത്തില്‍ രാഹു, പന്ത്രണ്ടില്‍ സൂര്യന്‍, ബുധന്‍, വ്യാഴം. രണ്ടാം തീയ്യതി വരെ പന്ത്രണ്ടിലും ശേഷം ജന്മരാശിയിലും ശുക്രന്‍.
മീനക്കൂറുകാര്‍ക്ക് കണ്ടകശനി തുടരുന്നു. ഇവര്‍ക്ക് അശുഭഫലങ്ങള്‍ക്കാണ് മുന്‍ തൂക്കം. ഏര്‍പ്പെടുന്ന കാര്യങ്ങല്‍ വിജയിപ്പിക്കുന്നതില്‍ സാഹസപ്പെടും. സാമ്പത്തികനില തൃപ്തികരമായിരിക്കുകയില്ല. വരവിനേക്കാള്‍ ചിലവേറും. കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത കൂടുതലാണ്. ആരോഗ്യനില തൃപ്തികരമായിരിക്കയില്ല. വാതരോഗങ്ങള്‍ക്കും മറ്റും സാധ്യതയുണ്ട്. അവിവാഹിതരുടെ വിവാഹ അന്വേഷണകാര്യങ്ങലില്‍ പുരോഗതി കുറയും. അന്യദേശങ്ങളില്‍ യാത്ര ചെയ്യാനിടയുണ്ട്. യാത്രാക്ളേശം അനുഭവിക്കും. ദാമ്പത്യസുഖം കുറയാനാണ് സാധ്യത. മാനസികമായി ക്ളേശാനുഭവങ്ങള്‍ ഇവര്‍ക്കുണ്ടാവും. ആത്മീയകാര്യങ്ങളില്‍ വിമൂഖതകാണിക്കും. ഇവര്‍ക്ക് സമൃദ്ധമായി ഭക്ഷണം കഴിക്കാനവസരമുണ്ടാവും. സ്രതീകള്‍ അണിഞ്ഞൊരുങ്ങുന്നതിനാല്‍ തല്‍പരരാകും. സുഖകരമായുറങ്ങും.
ദോഷപരിഹാരാര്‍ത്ഥം നവഗ്രഹപൂജ ചെയ്യുക, ക്ഷേത്ര ദര്‍ശനം നടത്തുക, ലളിതാ സഹസ്രനാമജപം വിഷ്ണുസഹസ്രനാമജപം തുടങ്ങിയവ ശുഭഫലങ്ങള്‍ പ്രദാനം ചെയ്യുന്നതാണ്.
2010 മാര്‍ച്ച് മാസത്തിലെ ആത്മീയപ്രധാനമായ വിശേഷദിനങ്ങല്‍
2010 മാര്‍ച്ച് 1 - ഹോളി വസന്തോല്‍സവം.
2010 മാര്‍ച്ച് 11- ഏകാദശിവ്രതം
2010 മാര്‍ച്ച് 13 - പ്രദോഷ വ്രതം
2010 മാര്‍ച്ച് 15 - അമാവാസി ഒരിക്കല്‍
2010 മാര്‍ച്ച് 17 - വേദഭ്യാസ ജയന്തി
2010 മാര്‍ച്ച് 18 - ഗൌരീവ്രതം
2010 മാര്‍ച്ച് 21 - ഷഷ്ഠിവ്രതം
2010 മാര്‍ച്ച് 24 - രാമാവതാരവ്രതം
2010 മാര്‍ച്ച് 26 - ഏകാദശീ വ്രദം
2010 മാര്‍ച്ച് 27 - പ്രദേശ വ്രദം
2010 മാര്‍ച്ച് 28 - മഹാവീര ജയന്തി
2010 മാര്‍ച്ച് 29 - പൌര്‍ണ്ണമാവി ഒരിക്കല്‍