ദയവുചെയ്‌ത്
ഞാന്‍ ഇന്നേറ്റവും വെറുക്കുന്നത് എന്റെ ശരീരത്തെ- സമൂദ്ധമായ ഈ ഉടലിനപ്പുറം വേദനിക്കുന്ന ഒരു മനസ്സ് കൂടെയുണ്ടെന്ന് അറിയുക- ഉളളില്‍ തേങ്ങുന്ന ഗര്‍ഭപാത്രമുണ്ടെന്നും, പിറക്കാതെ പോയ കുഞ്ഞുങ്ങള്‍ക്ക് നല്‍കാനാവാതെപോയ മുലപ്പാലുണ്ടെന്നും അറിയുക- കിളികൂജനങ്ങള്‍ക്ക് അകമ്പടി തോരാത്ത കണ്ണുനീരാണെന്നറിയുക- ഈ മാംസ ശരീരത്തിനുള്ളില്‍ ഞാനുണ്ടെന്നെങ്കിലും അറിയുക- വാക്കുകള്‍ കണ്ണീരാണെന്നറിയുക- അക്ഷരങ്ങള്‍ ആത്മാവാണെന്നും ദയവുചെയ്‌ത് അറിയുക- ദയവുചെയ്‌ത്, ശരീരത്തിനുള്ളില്‍, ഞാനുണ്ടെന്ന് അറിയുക
യജമാനന്‍
താങ്കള്‍ എന്റെ യജമാനന്‍ എന്നെ എന്തിനു ഭയപ്പെടുന്നു? ഞാന്‍ ഭരിക്കപ്പെടേണ്ടവള്‍ മാത്രമാണെന്നിരിക്കേ
ആള്‍ക്കുട്ടത്തില്‍ എന്റെ കണ്ണുകളെ നേരിടേണ്ടി വരുമ്പോള്‍ എന്തിന് പിന്നിലേയ്‌ക്ക് ഒഴിഞ്ഞുമാറുന്നു
എത്ര ശ്രമിച്ചാലും നശിപ്പിക്കാനാവാത്ത ഒന്നാണ് ഞാനെന്നറിയുമ്പോള്‍ എന്തിനു വിഷമിക്കുന്നു
കൂട്ടില്‍ നിന്നും രക്ഷപെടാതിരിക്കാന്‍ നിങ്ങളെന്റെ അടിച്ചിറകുകള്‍ വെട്ടിമാറ്റി ഏതോ ഒരു ദിവസം പകുതിച്ചിറകുമാ.ി ഞാന്‍ രക്ഷപെട്ടു ഇരതേടാനാവാതേയും വലഞ്ഞപ്പോഴും കൊക്കു പിളര്‍ത്തിക്കരഞ്ഞില്ല
നിങ്ങളെന്റെ പാതിശയ്യ ശൂന്യമാക്കി നിറമുള്ള സ്വപ്‌നങ്ങളില്‍ ഞാന്‍ സുഖമായുറങ്ങി- എനിക്കുമേല്‍ നിരത്തിയ വിഴുപ്പുതുണികളും കരിപ്പാത്രങ്ങളും മാറാലയും ഉരുട്ടിമാറ്റി ഉയിര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്‌തു
മാറില്‍ ഒട്ടിച്ചേര്‍്‌ന്ന കുഞ്ഞിനെ നിങ്ങള്‍ പറിച്ചെടുത്ത് ജീവിതത്തിന്റെ പെരും ചൂളയിലേയ്‌ക്കിട്ടു കണ്ണീരു കുടിച്ചിറക്കി ഞാനവന് മംഗളം നേര്‍ന്നു ഇനിയും നിങ്ങളെന്നെ ഭയക്കുന്നോ?
ചാരത്തില്‍ നിന്നുയര്‍ന്ന് ചിറകു കുടഞ്ഞ്, ആഞ്ഞ് ഉയരത്തില്‍ പറന്ന് നിങ്ങളുടെ ഉറക്കം കെടുത്തുമെന്ന് എന്തിനു പേടിക്കുന്നു
താങ്കങെന്റെ യജമാനന്‍ എന്നെ എന്തിന് ഭയപ്പെടുന്നു
|
|