പുതിയ വര്‍ഷം
തെളിമയുള്ള ഒരു തളിര്,
നിറമിടറാത്ത പച്ചപ്പ്,
കണ്ണീരിനേക്കാള്‍ ശുദ്ധമായ
ഒരു മഞ്ഞു തുള്ളി
പുതിയ ജീവന്‍.........
പഴയപൊല്ലാത്തതൊക്കെമറന്ന് പുതിയ ശീലങ്ങളിലേക്കും നന്മകളിലേക്കും പുനര്‍ജ്ജനിക്കുമെന്ന് ഇപ്പോള്‍ നമുക്ക് നമ്മെപ്പോലും വിശ്വസിപ്പിക്കാനാകുന്നില്ല. പിറവിയുടെ ആഹ്ലാദത്തേക്കാള്‍ വാര്‍ധക്യത്തിലേക്കുള്ള ദൂരം ചുവടുകള്‍ വച്ച് അളന്നുകുറയ്കുന്നതോര്‍ത്തുള്ള ആധി ആവിപോലെ തിളച്ചുപൊങ്ങുന്നു
സാരമില്ല.
ഭൂമിക്കും പ്രായമേറുകയാണ്.
ഉള്ളകാലം മണ്ണിനെ തൊട്ടുനമിച്ച് നടക്കുക.
ഉണ്മയുണരാന്‍ പ്രാര്‍ത്ഥിക്കുക.
നന്മയും സ്നേഹവും കടലെടുക്കാത്ത കാലത്തോളം നമുക്ക് പരസ്പരം മിണ്ടാന്‍ ഒരു പച്ചത്തുരുത്തെങ്കിലുമുണ്ടാവും.
ഇപ്പോഴത് നാട്ടുപച്ച
എല്ലാ വായനക്കാര്‍ക്കും സുഹ്യത്തുക്കള്‍ക്കും നവവത്സരാശംസകള്‍