ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റിസര്‍ച്ച് എന്‍.ജി.ഒ. എറണാകുളം ആസ്ഥാനമാക്കി ഈയിടെ ഒരു പഠനം നടത്തുകയുണ്ടായി. ഈ പഠനത്തില്‍ നേരിട്ട് ഭാഗഭാക്കാകാന്‍ ഈയുള്ളവന് സാധിച്ചിരുന്നു. നാഗരിക യുവാവിന്റെ ലൈംഗിക അഭിരുചികളും മനോഭാവവും ആയിരുന്നു പഠന വിഷയം. ശരിക്കും ഞെട്ടിക്കുന്ന വിവരങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്നു. ചര്‍ച്ചയുടെ ഉള്ളറകളിലേക്ക് പ്രവേശിക്കാം.
ഇന്ത്യന്‍ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന, മോഡേണ്‍ രീതി സ്വീകരിക്കുന്ന സ്ത്രീകള്‍ക്കാണ് മറ്റുള്ള സ്ത്രീകളെ അപേക്ഷിച്ച് ലൈംഗിക ആകര്‍ഷണം കൂടുതല്‍.
സ്ത്രീകളുടെ ശ്രദ്ധ കിട്ടാനായി പുതിയ ഫാഷനിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഭൂരിഭാഗം പുരുഷ•ാരും ശ്രദ്ധിക്കുന്നുണ്ട്. പിന്നെ സ്ത്രീകളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെട്ട് ഉപകാരങ്ങള്‍ ചെയ്ത് സ്വാധീനിക്കാനും ശ്രമിക്കും.
സ്ത്രീകള്‍ പുരുഷന്‍മാരില്‍ ആകൃഷ്ടരാകുന്നത് താഴെ പറയുന്ന കാര്യങ്ങള്‍ ഉള്ളതിനാലാണെന്നാണ് പുരുഷന്‍മാര്‍ ധരിച്ചു വെച്ചിരിക്കുന്നത്.:- (മുന്‍ഗണനാ ക്രമത്തില്‍)
1) നല്ലതും ആകര്‍ഷകവുമായ പെരുമാറ്റം
2) മികച്ച കരിയര്‍
3) പണവും സ്വാധീനവും
എന്തു തരത്തിലുള്ള ലൈംഗിക ബന്ധമാണ് കൂടുതലും സ്വീകരിക്കുക എന്ന ചോദ്യത്തിന് 60% പുരുഷന്‍മാരും ഒരൊറ്റ പങ്കാളിയുമായുള്ള അടുത്ത ലൈംഗിക ബന്ധമാണ് നടത്തുന്നത് എന്നു തന്നെയാണ് ഉത്തരം പറഞ്ഞത്. എന്നാല്‍ ഒരു രാത്രി ഒരു പങ്കാളി എന്ന രീതി സ്വീകരിക്കുന്നവര്‍ ധാരാളമുണ്ട്. വളരെ ചെറിയൊരു ശതമാനം പേര്‍ ഗ്രൂപ്പ് സെക്സും പങ്കാളികളെ പരസ്പരം കൈമാറലും പ്രോല്‍സാഹിപ്പിക്കുന്നുണ്ട്.
അവിവാഹിതരായ പുരുഷന്മാരില്‍ 60% പേരും ‘കന്യക'രല്ല കേട്ടോ!
ലൈംഗിക ജീവിതത്തിന് ഏറ്റവും ഇംപോര്‍ട്ടന്‍സ് നല്‍കുന്നവരാണ് ആധുനിക യുവത്വം.
വദനസുരതം (ഓറല്‍ സെക്സ്) ലൈംഗിക ബന്ധത്തില്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് 70% പുരുഷന്മാരും സമ്മതിച്ചു.
പുരുഷന്മാര്‍ക്കിടയിലെ സ്വയംഭോഗത്തിന്റെ കാര്യങ്ങള്‍ കേള്‍ക്കണോ? (മുന്‍ഗണനാ ക്രമത്തില്‍)
1. കൂടെ ഭാര്യ/പങ്കാളി ഇല്ലാത്തപ്പോള്‍
2. ടെന്‍ഷന്‍ കുറയ്ക്കാന്‍
3. പങ്കാളി ലൈംഗിക താല്‍പര്യം കാണിക്കാതിരിക്കുമ്പോള്‍
4. ലൈംഗികത്തൊഴിലാളികളുമായി ബന്ധപ്പെടുന്നതിലും നല്ലത് സ്വയംഭോഗമല്ലേ എന്ന മനോഭാവക്കാര്‍
(അവിവാഹിതരില്‍ പലരും ഇങ്ങനെയാണ് പ്രതികരിച്ചത്.)
70% ത്തിലധികം യുവാക്കളും ഒന്നോ രണ്ടോ തവണയെങ്കിലും ‘വേലി ചാടിയ'വരാണ്.
ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാറുണ്ടോ എന്ന ചോദ്യത്തില്‍ നിന്ന് ഭൂരിഭാഗം പേരും ഒഴിഞ്ഞുമാറി.
വിവാഹത്തിനു മുമ്പ് ലൈംഗിക ബന്ധം ഉണ്ടായിട്ടുള്ള പുരുഷന്മാര്‍ 60 % വരും
ലൈംഗിക ജീവിതം പരിപൂര്‍ണ്ണമാകുന്നത് രണ്ടുപേരും ഒരുപോലെ സംതൃപ്തി ഉള്ളവരാകുമ്പോഴാണ് എന്നു തന്നെയാണ് നഗര യുവത പറയുന്നത്. സ്ത്രീകളെ തൃപ്തിപ്പെടുത്തേണ്ടത് പുരുഷന്റെ ഉത്തരവാദിത്വം തന്നെയാണെന്ന് അവര്‍ വിശ്വസിക്കുന്നു.
ലൈംഗിക ജീവിതം ഉന്മേഷകരമാക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗം ലൊക്കേഷന്‍ മാറി സുഖവാസ കേന്ദ്രത്തിലേക്ക് പോകുക എന്നുള്ളതാണുപോല്‍. എന്നാല്‍ ഒരു 30% പേര്‍ ഈ ഉന്മേഷത്തിനു ‘വേറൊരു കടയില്‍ കയറി ബിരിയാണി കഴിക്കാന്‍' തയ്യാറായവരാണ്.
ലൈംഗിക പ്രകടനം മെച്ചപ്പെടുത്താന്‍ പുരുഷന്‍ സ്വീകരിക്കുന്ന വഴികള്‍ കേള്‍ക്കണോ?
1. ദൃശ്യ/പത്ര മാധ്യമങ്ങളെ ആശ്രയിക്കും. (ബ്ളൂ ഫിലിം കാണുമെന്നര്‍ത്ഥം)
2. എന്നാല്‍ 40 % പേരും സ്വന്തം പങ്കാളിയുമായി ചര്‍ച്ച ചെയ്ത് പുതുമകള്‍ സ്വീകരിക്കും.
പങ്കാളികള്‍ തമ്മിലുള്ള ലൈംഗിക പരാജയം ഒരു പരിധി വരെ വിവാഹ ബന്ധം മുറിഞ്ഞു പോകാന്‍ കാരണമാകുന്നുണ്ട്. ഏതാണ്ട് മുഴുവന്‍ പേരും സെക്സിന് അമിതമായ പ്രാധാന്യം നല്‍കുന്നവരാണ്.
‘ഫീമെയില്‍ ബോസു'മായി സഹശയനത്തിന് അവസരം ലഭിച്ചാല്‍? - കരിയറില്‍ മികവ് ലഭിക്കുമെങ്കില്‍ എന്തുകൊണ്ട് ആയിക്കൂടാ എന്ന മട്ടാണ് ഭൂരിഭാഗം പേര്‍ക്കും.
പുരുഷനെ ഉന്മത്തനാക്കുന്ന ബോളിവുഡ് സുന്ദരികള്‍ ആരെന്നറിയണോ?
1. കത്രീനാ കൈഫ്
2. ബിപാഷാ ബസു.
സ്ത്രീയുടെ എന്തു ശാരീരിക സവിശേഷതയാണ് പുരുഷനെ ആകൃഷ്ടരാക്കുന്നത് എന്ന് ചോദിച്ചപ്പോള്‍....
1. ഉന്തി നില്‍കുക്കുന്ന, നല്ല ഷേയ്പുള്ള മാറിടം
2. പൊക്കിള്‍
3. നിതംബം
തന്റെ ലൈംഗിക പങ്കാളി കന്യകയായിരിക്കണമെന്ന് 95% പുരുഷന്മാരും ആഗ്രഹിക്കുന്നുണ്ട്.
ഒരു വനിതാ സുഹൃത്തുമായി സെക്സ് ചെയ്യുവാന്‍ അവസരം ലഭിച്ചാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന് 60 % പുരുഷന്മാരും ഉത്തരം പറഞ്ഞത് ഫ്രണ്ട്ഷിപ്പ് കാത്തുസൂക്ഷിക്കുമെന്നാണ്. (എന്നാല്‍ ഇത് അവര്‍ നുണ പറയുകയാണെന്നാണ് ഇന്‍വെസ്റിഗേറ്റര്‍മാരുടെ അഭിപ്രായം)
ഓര്‍ക്കുട്ട്, ഫേസ്ബുക്ക്, തുടങ്ങിയ കമ്മൂണിറ്റി നെറ്റ്വര്‍ക്കുകള്‍ ലൈംഗിക പങ്കാളികളെ കണ്ടെത്താന്‍ സഹായിക്കുന്നുണ്ട് എന്ന് കൂടുതല്‍ പേരും സമ്മതിച്ചു.