Nattupacha
Nattupacha
 
  Print Tell a Friend   Problem in reading? Download Font RSS Contact Us  
Home

മഷി  - വായന
arrows തത്തക്കുട്ടിയുടെ ഇതിഹാസം-- മുഞ്ഞിനാട്‌ പത്‌മകുമാര്‍
 

                                     Compressed.JPG 

ഭൂമിയേൊളം പഴക്കം ചെന്ന 'ഓര്‍മ്മ' യെക്കുറിച്ചൊരു ലാറ്റിനമേരിക്കന്‍ നാടോടിക്കഥയുണ്ട്‌. സൃഷ്ടിവേളയില്‍ ദൈവം ഓര്‍മ്മയോട്‌ ചോദിച്ചു: ഭൂമിയിലെത്തുമ്പോള്‍ നിനക്കേത്‌ രൂപം വേണം? ഓര്‍മ്മ സംശയിച്ചതേ ഇല്ല. ഉടനുത്തരം പറഞ്ഞു: 'വിത്തി'ന്റെ രൂപം മതി എനിക്ക്‌. വിത്തിനുള്ളില്‍ ധ്യാനിച്ചിരിക്കുന്ന മഹാവൃക്ഷത്തിന്റെ സൌന്ദര്യത്തെക്കുറിച്ച്‌ പൂര്‍വ്വികന്മാര്‍ പറഞ്ഞ്‌ ഓര്‍മ്മ കേട്ടിട്ടുണ്ടായിരുന്നു. അങ്ങനെ ഓര്‍മ്മ വിത്തിന്റെ രൂപത്തില്‍ ഭൂമിയിലെത്തി. വേനല്‍ക്കാലത്ത്‌ മണ്ണിനടിയില്‍ ഒളിച്ചിരുന്നു. മഴക്കാലമെത്തിയപ്പേൊള്‍ മുളപൊട്ടി ഭൂമിയ്ക്കു മുകളില്‍ ഒരാകാശം പോലെ തളിര്‍ത്തു നിന്നു. ഭൂമിയിലെ ആദ്യത്തെ ഓര്‍മ്മ മരമാണ്‌.
രാധികയുടെ കുറിപ്പുകള്‍ വായിച്ചപ്പോള്‍ ഈ കഥ മനസ്സിലേക്കോടി വന്നു. കഥയിലെ ഓര്‍മ്മ മരം വേനല്‍ക്കാലത്ത്‌ മണ്ണിനടിയില്‍ ഒളിച്ചിരുന്നു കൊണ്ട്‌ മഴക്കാലത്ത്‌ മുളപൊട്ടുമ്പോള്‍‍ രാധികയുടെ കുറിപ്പുകള്‍(വിത്തുകള്‍) എല്ലാ ഋതുക്കളിലും മുളപൊട്ടുന്നു. ആകാശത്തേക്ക്‌ നനുത്ത തളിരുകളാല്‍ മിഴി നീട്ടുന്നു. മേഘമാര്‍ഗ്ഗങ്ങളിലേക്ക്‌ ഒഴുകിച്ചെന്ന് കുറുമ്പു കാട്ടുന്നു. മിന്നല്‍പ്പിണരുകളോടൊത്ത്‌ നൃത്തം ചവുട്ടുന്നു. 'തത്തക്കുട്ടി'യുടെ 'ചിന്നചിന്ന ആശകള്‍' ഭാവനയുടെയും സങ്കടങ്ങളുടെയും സന്ദേഹങ്ങളുടെയും ബഹുശിഖരങ്ങള്‍ നിറഞ്ഞ ഒരരങ്ങാണ്‌.
കഥയിലേക്കും കവിതയിലേക്കും രാധിക കടക്കും മുന്‍പുള്ള ഒരു വഴിയമ്പലമാണ്‌ 'തത്തക്കുട്ടി'. രാധികയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'അസാധാരണമായതും യുണീക്‌ ആയതുമായ ചിന്തകളു'ടെ ഒരു വഴിയമ്പലം. വഴിയമ്പലത്തിലിരുന്ന് രാധിക ഞങ്ങള്‍ക്കു വേണ്ടി 'തത്തക്കുട്ടി' എഴുതുന്നു. കയ്യൊപ്പിട്ട്‌ ഞങ്ങള്‍ക്കോരൊരോ 'തത്തക്കുട്ടികള്‍' തരുന്നു. സുനാമിയും,പ്ലൂട്ടോ, പ്രിയപ്പെട്ട പ്ലൂട്ടേൊയും. ചില്ലറ പ്രശ്നവും, അക്ഷരഭംഗിയും, അരിത്‌മെറ്റിക്‌ മീനും, ഡര്‍ത്തും ബര്‍ത്തും - ഒക്കെ കൊമ്പോട് കൊമ്പ്‌ വായിച്ച്‌ ഞങ്ങള്‍ കൈയടിക്കുന്നു. ഓര്‍മ്മകളുടെ രസതന്ത്രശാലകളൊരുക്കിയ, ചിന്തകളുടെ പുത്തന്‍ എഫ്‌.എം ആയിത്തീര്‍ന്ന, പെരിയ പെരിയ ആശകളുള്ള രാധികയ്ക്ക്‌ ഒരു പിടി ആശംസകള്‍.

radhu.jpg

രാധിക ആര്‍.എസ്‌.
ജനനം: 1993 ഫെബ്രുവരി 1 .ഇപ്പോള്‍ കഞ്ചിക്കോട്‌ കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ്‌ ടു വിദ്യാര്‍ത്ഥിനി.
radhikars.blogspot.com എന്ന ബ്ലോഗ്‌ എഴുതാറുണ്ട്‌. മലയാളത്തിലെ ഇന്റര്‍ നെറ്റ്‌ മാഗസീനായ പുഴ ഡോട്‌ കോം അഖില ലോകാടിസ്ഥാനത്തില്‍ നടത്തിയ ചെറുകഥാ മത്സരത്തില്‍ 'സങ്കടപ്പൂവ്‌' എന്ന കഥയ്ക്ക്‌ സ്പെഷല്‍ ജൂറി അവാര്‍ഡ്‌ ലഭിച്ചു.

 
 
 [0]  
 
arrows പന്നിവേട്ടയിലേര്‍പ്പെട്ട തെരുവുനായ്ക്കളുടെ കഥ-മനോജ് കുറൂര്‍
arrows കാമമോഹങ്ങളുടെ ആയുസ്സറുതി -- ലാസര്‍ ഡിസില്‍ വ
arrows നിധിതേടുന്നവരുടെ കൈപ്പുസ്തകം -- ലാസര്‍ ഡിസില്‍ വ
arrows വേരുകളില്ലാതെ നഗരം -- സന്തോഷ് പല്ലശ്ശന
arrows നേര്‍രേഖയില്‍ ചരിത്രം -- ലാസര്‍ ഡിസില്‍വ
arrows ആടുജീവിതങ്ങള്‍ -- എസ് കുമാര്‍
arrows വീണുപോയ ജീവിതങ്ങള്‍ -- യാസ്മിന്‍
arrows കുഞ്ഞിരാമേട്ടനും കുട്ടികളും -- ബി ടി അനില്‍
arrows ചിങ്കാരകൂത്തുപാട്ടുകളും കൂടപ്പിറപ്പുകളും -- അനില്‍ നെടുങ്ങോട്
arrows ചരിത്രത്തില്‍ ഇല്ലാത്ത ചിലത് .--. രാജേഷ്‌ ചിത്തിര
arrows പ്രണയകവിതകളുടെ റിഥം.-- രാജേഷ് നന്ദിയംതോട്
arrows അതു നീ ആരെ ഏല്പിച്ചു പോയി? ഖദീജാ മുംതാസ്
arrows നാട്ടുപച്ചവിടാത്ത കവിതകള്‍ - -രാജേഷ് നന്തിയംകോട്
arrows കേരള ഡയറക്റ്ററി
arrows എന്‍മകജെ-പ്രകൃതിക്കുനേരെ തിരിയുന്ന കണ്ണ്‌
arrows ഒറ്റപ്പെടലുകളുടെ പേമാരികള്‍ എം.അഷിതയുടെ കഥകളെക്കുറിച്ച് ഒരവലോകനം. -- ഗിരീഷ് പി
arrows പേജ് നമ്പര്‍ . 99 ജ്വാലകള്‍ ശലഭങ്ങളെക്കുറിച്ച് ചില വാക്കുകള്‍.-- ദേവസേന
arrows താരം ദേശത്തെ അടയാളപ്പെടുത്തുമ്പോള്‍ ---സാജന്‍ എ.
arrows നേരനുഭവങ്ങള്‍ -- യാസ്മിന്‍
arrows ജീവിക്കാനായ് - യാസ്മിന്‍
 
 
 
Disclaimer   |   About Us   |   Privacy Policy   |   FAQ   |   Advertise with Us   |   Contact Us