പൊതു സമൂഹം - താരതമ്യേന ഒരേ സ്വഭാവത്തിലുള്ള ഒരു സമൂഹം എന്ന ഒന്നില്ല. സാമൂഹ്യമായ ഒരിടം നമുക്കുണ്ടായിരുന്നില്ല. അന്നും ഇന്നും ഇല്ല. സമൂഹം വര്‍ഗ്ഗങ്ങളായി നിലനില്‌ക്കുന്നത് അടിത്തട്ടില്‍ മാത്രമാണ്. നാം കാണുന്നതും അനുഭവിക്കുന്നതും ജാതി മതങ്ങളായി വിഭജിച്ചു കിടക്കുന്ന ഒരു സമൂഹത്തെയാണ്. സമ്പത്താണ് സമൂഹത്തെ നിയന്ത്രിക്കുന്നത് എന്നത് യൂറോപ്യന്‍ സാഹചര്യത്തില്‍ ശരിയായിരിക്കാം. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് സംസ്‌ക്കാരമാണ് നിര്‍ണ്ണായകം. ഇങ്ങനെ വഭജിതവും ശത്രുതയിലും കഴിയുന്ന സമൂഹത്തില്‍ നിന്ന് അല്‌പമെങ്കിലും പുറത്തു കടക്കാനായവര്‍, രാഷ്ട്രീയമായി ഇതേ കുരുക്കിലാണ്. മറ്റൊരു ജാതിപോലെ തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടികളില്‍ പലതും. അതിന് സമാന്തര ഭരണഘടന, സൈന്യം, വിചാരണ, ശിക്ഷ, സമ്പത്ത്, അധികാരസ്ഥാനങ്ങള്‍, ശമ്പളം എന്തിന് പ്രദേശങ്ങള്‍പോലും!
ചുരുക്കത്തില്‍ ഇന്ത്യാ മഹാരാജ്യത്ത് സാമൂഹ്യമനുഷ്യന്‍ അതായത് സിവിലിയന്‍, ഇല്ല. അയാള്‍ എന്തിന്റയെങ്കിലും പ്രതിനിധി മാത്രമായിരിക്കും. മാര്‍ക്‌സിസത്തിന്റെ, ഗാന്ധിസത്തിന്റെ , ഹിന്ദുവിന്റെ, മുസ്ലീമിന്റെ, ദലിതന്റെ ഒക്കെ...അയാള്‍ ഏകവചനമല്ല. വ്യക്തിയുടെയോ വ്യക്തിത്വത്തിന്റെതോ ഒന്നുമായിരിക്കില്ല അയാള്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഗ്രൂപ്പ് ആണെങ്കിലോ അവസാന തെരഞ്ഞെടുപ്പ്‌ില്‍ ഭൂരിപക്ഷത്തിന്റേതുമായിരിക്കും! അങ്ങിനെ തെറ്റാണെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഭൂരിപക്ഷത്തിന്, അതായത്‌് അയാള്‍ പ്രതിനിധാനം ചെയ്യുന്ന ഗ്രൂപ്പിന് കീഴൊതുങ്ങി ജീവിക്കേണ്ടിയും പ്രവര്‍ത്തിക്കേണ്ടിയും വരും. വ്യക്തിക്കൊരിക്കലും അതിന്റെ മേല്‍ മേല്‍കൈ കിട്ടുകയില്ല.
ഫെമിനിസം വ്യത്യസ്‌തമാവുന്നത് ഈ രംഗത്താണ്. സ്‌ത്രീ എന്ന സാമൂഹ്യഗണത്തിന് പകരം വ്യക്തിയാവാനാണ് അവള്‍ പോരാട്ടം നടത്തുന്നത്. നമ്മുടെ നാട്ടിലെ ഏറ്റഴും സങ്കീര്‍ണ്ണമാഇ വിമോചന സമരമായി ഫെമിനിസം അവശേഷിക്കുന്നതും ഇക്കാരണത്താലാണ്. ഈ വ്യക്തിക്ക് എത്തിച്ചേരാനുള്ള സ്‌ഥലമാണ് നാം പറയുന്ന പൊതു ഇടം. അവിടെ എത്തിച്ചേരേണ്ടത് ഈ വ്യക്തിയാണ്. മാര്‍ക്‌സിസ്റ്റോ കോണ്‍ഗ്രസുകാരനോഹിന്ദുവോ മുസ്ലീമോ ദലിതനോ പോലുമല്ല!
ദലിതന് പഴയെ സമൂഹം ഒരിടം കല്‍പിച്ചിരുന്നു.
ഇന്നുമുണ്ട്. മുസ്ലീമിനും ക്രിസ്‌ത്യാനിക്കും, ബ്രാഹ്മണനും ഒക്കെ ഓരോ ഇടമുണ്ട്. അത് സാമൂഹ്യ ഇടങ്ങളുമാണ്. അതിലൂടെയാണ് സമൂഹം പ്രാവര്‍ത്തികമാവുന്നത്. ഇന്നും ഏറെക്കുറെ ചെയ്യുന്നതും. അതല്ലാത്ത പൊതു ഇടം എന്നത് അതില്‍ നിന്ന് വിട്ടുപോരലാണ്. (ദലിതര്‍ അടിമപ്പണി ചെയ്യാതിരിക്കുക, ബ്‌രാഹ്മണന്‍ കൂലിപ്പണിചെയ്യുക തുടങ്ങി...) അപ്പോള്‍ സമൂഹത്തില്‍ ആയിടത്ത് ഒരു ശൂന്യത ഉണ്ടായി വരും . ഒരു പക്ഷേ, മറ്റുള്ളവര്‍ക്ക് കടന്നവരാനുള്ള സ്‌ഥലമാവും അത്.
മുന്‍പറഞ്ഞ സാമൂഹ്യ ഇടത്തിലേക്ക് മനുഷ്യശരീരങ്ങളെ സംഭാവന ചെയ്യലാണ് കുടുംബം നാളിതുവരെ ചെയ്‌തുപോന്നത്. ഒരു മേസ്‌തിരിയെപ്പോലെ, അതിന്റെ പരിപൂര്‍ണ്ണ നിയന്ത്രണം പുരുഷന്‍ കയ്യാളി. വെറും നിയന്ത്രണമല്ല എല്ലാത്തരം അധികാര അവകാശങ്ങളോടെയുള്ള അടിമയുടമാബന്ധം. അതുകൊണ്ടാണ് , ഈ വ്യവസ്ഥകളൊക്കെ നൂറ്റാണ്ടുകളായി നിലനിന്നു പോരുന്നത്. ആഭ്യന്തമായി പൂര്‍ണ്ണ അടിമത്തത്തിലാണ് ഇന്ത്യന്‍ സമൂഹം. ഇത് യൂറോപ്യന്‍ മോഡലിലുള്ള ഫ്യൂഡലിസം പോലുമല്ല. ഫ്യൂഡലിസത്തിനു മുന്‍പുള്ള അടിമത്ത ഘട്ടത്തിലാണ് ഇന്തയ്‌ന്‍ ജനത. ഏതു വ്യവസ്ഥിയിലായാലും, ആരു ഭരിച്ചാലും ഈ സാമൂഹ്യഘടനക്ക് യാതൊരു മാറ്റവും സംഭവിക്കില്ല. കാരണം ഇതിന്റെ ളരീരം നിര്‍മ്മിക്കപ്പെട്ടരിക്കുന്നത് കുടുംബമെന്ന അധികാര-അടിമത്ത കോശം കൊണ്ടാണ്. എന്തെല്ലാം ബാഹ്യവസ്‌തുക്കള്‍ കടന്നു വന്നാലും ഈ കോശനിര്‍മ്മിതി നടക്കുന്നിടത്തോളം യാതൊരു മാറ്റവും ഈ സമൂഹത്തില്‍ സംഭവിക്കില്ല.
|
|