Nattupacha
Nattupacha
 
  Print Tell a Friend   Problem in reading? Download Font RSS Contact Us  
Home

മഷി  - വായന
arrows ത്രീ മിസ്റ്റേക്ക് ഓഫ് മൈ ലൈഫ് - യാസ്മിന്‍
 

3mistakes.jpgഫൈവ് പോയിന്റ് സംവണിനും നൈറ്റ് ‌@ എ കാള്‍ സെന്ററിനും ശേഷം ചേതന്‍ ഭഗത്തിന്റെ പുതിയ പുസ്തകംThree mistakes of my life. ഇന്നത്തെ ചെറുപ്പക്കാരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെ വളരെ ഭംഗിയായ് പറഞ്ഞു വച്ചിട്ടുണ്ട് ചേതന്‍. എത്ര പേരുടെ സ്വപ്നങ്ങള്‍ക്കു മീതേ കൂടിയാണു ഒരു ഭൂകമ്പം അല്ലെങ്കില്‍ ഒരു വര്‍ഗീയ കലാപം അതിന്റെ വാള്‍തല വീശി കടന്നുപോകുന്നത്!!!! എന്നിട്ടും എല്ലാം വീണ്ടും കെട്ടിപ്പടുക്കുകയാണു എല്ലാരും... അതെ...സ്വപ്നങ്ങളൊന്നുമില്ലേല്‍ പിന്നെ നമ്മളില്ല....!!!

പഠിക്കാന്‍ മിടുക്കനായിരുന്നു ഗോവിന്ദ്, കണക്കില്‍ ഒന്നാമന്‍, പക്ഷെ അവന്റെ സ്വപ്നങ്ങളില്‍ ഐ ഐ ടി ഉണ്ടായിരുന്നില്ല. പകരം ബിസിനസ്സായിരുന്നു.. അതെ, വലിയൊരു ബിസിനസ്സുകാരനാകുക.തന്റെ ആ സ്വപ്നത്തിലേക്കാണു അവന്‍ തന്റെ ഉറ്റ കൂട്ടുകാരെ കൂട്ടിയത്. ഇഷാനും ഓമിയും. ജീവിതമെന്നാല്‍ ക്രിക്കറ്റായിരുന്നു ഇഷാനു; അതിനു വേണ്ടി അവന്‍, അഛന്റെ ഏറ്റവും വലിയ ആഗ്രഹം എന്‍ ഡി ഏ  പിന്നിലുപേക്ഷിക്കുകയാണു. പിന്നെ ഓമി.., ഗ്രാമത്തിലെ പൂജാരിയുടെ മകന്‍, പൂജാരിയാകാന്‍ വിധിക്കപ്പെട്ടവന്‍: എന്നിട്ടും അവന്റെ സ്വപ്നങ്ങളില്‍ ഒരു പൂജാരിയേയില്ല...!!!! ബിസിനസ്സ് വളര്‍ന്നു...,ഒപ്പം സ്വപ്നങ്ങളും...ടൌണില്‍ പുതിയ ഷോപ്പ്...,

പക്ഷെ ഗുജറാത്തിനെയാകെ പിടിച്ചു കുലുക്കിയ ആ ഭൂകമ്പത്തില്‍ അവന്റെ സ്വപ്ങ്ങളും ഒരു കല്‍കൂമ്പാരമായ്. ലൈഫിലെ ആദ്യ മിസ്റ്റെക്ക്. ബിസിനെസ്സിലെ ലാഭം മുഴുവന്‍ ഒരു സ്വപ്നത്തിനു പുറത്ത് ഇന്‍വെസ്റ്റ് ചെയ്തു. എല്ലാം അവര്‍ ആദ്യം മുതല്‍ തുടങ്ങി. ഇതിനിടയില്‍ , ഗോവിന്ദ് ഒരു പ്രണയത്തില്‍ വീഴുന്നു. Don't hit upon your best friend's sister എന്ന പ്രോട്ടോക്കോള്‍ തെറ്റിച്ചുകൊണ്ട്, ഇഷാന്റെ സഹോദരിയുമായ്.. അവര്‍ പ്രണയിക്കുകയാണു ,തീവ്രമായ് ... മനസ്സുകൊണ്ടും ശരീരം കൊണ്ടും...,രണ്ടാമത്തെ മിസ്റ്റേക്ക്.. now they are eagerly waiting for her p Days.

ഗോധ്രയില്‍ കത്തിയമര്‍ന്ന എസ്-6 ബോഗിയോടൊപ്പം ചാമ്പലായത് ഒരുപാട് പേരുടെ ജീവിത സ്വപ്നങ്ങള്‍, അതിനു ശേഷം ഉണ്ടായ കലാപത്തില്‍ പൊലിഞ്ഞതും...., അന്ന് ആ ബോഗിയില്‍ ഓമിയുടെ മാമായുടെ മകനും ഉണ്ടായിരുന്നു.ആ നഷ്ടത്തിനു പകരമായ് മാമ നോക്കിവച്ചത് ഇഷാന്റെ അരുമ ശിഷ്യന്‍ അലിയെ, ക്രിക്കറ്റ് ഫ്രീക്ക് നാളത്തെ റ്റീം ഇന്ത്യ .....,പിടിവലിക്കിടയില്‍ ഓമി കൊല്ലപ്പെട്ടു. ഗോവിന്ദിന്റെ ഒരു നിമിഷത്തെ സ്വാര്‍ത്ഥത കാരണം, അലിയുടെ കൈയില്‍ മാമായുടെ ത്രിശൂല്‍ കൊണ്ടുകേറി, നാളത്തെ സൂപര്‍ ബാറ്റ്മാന്റെ കൈ.മൂന്നാമത്തെ മിസ്റ്റേക്ക്. എന്നിട്ടും ആ കൈകൊണ്ട് അവന്‍ സിക്സെര്‍ അടിക്കുകയാണു, ഇഷാന്‍ ഇട്ടുകൊടുത്ത പന്തില്‍, മാമായുടെ നെഞ്ചിലേക്ക്, മാമ ക്ലീന്‍ ബൌള്‍ഡ്!!!! ചുറ്റും പരന്നുകിടക്കുന്ന മൃതദേഹങ്ങള്‍ക്കിടയിലൂടെ ഇഷാന്‍, അലിയേയും കൊണ്ട് പോകുകയാണു, considering Govind as another deadbody. പിന്നെ ഒരിക്കലും ഇഷാന്‍ ഗോവിന്ദിനൊട് മിണ്ടീട്ടില്ല.പ്രോട്ടോക്കോള്‍ തെറ്റിച്ചതിനു, ഭൂകമ്പത്തേയും ലഹളയേയും അതിജീവിച്ച ഗോവിന്ദിനു പക്ഷേ ഇത് സഹിക്കാനാവുന്നില്ല. ഉറ്റ കൂട്ടുകാരന്റെ അവഗണന. അങ്ങനെയാണ് ഗോവിന്ദ് ഹോസ്പിറ്റലില്‍ എത്തുന്നത്, അമിതമായ ഉറക്കഗുളിക ഉപയോഗം. ചേതന്റെ മറ്റ് പുസ്തകങ്ങളെ പോലെ തന്നെ ഇതിനും ഒരു ഗുഡി ഗുഡി എന്‍ഡിങ്ങ് തന്നെയാണു. നല്ല ഭാഷ..ഒഴുക്കോടെ വായിച്ച് പോകാം.വളച്ചുകെട്ടലുകളില്ലാതെ.

 
 
 [0]  
 
arrows പന്നിവേട്ടയിലേര്‍പ്പെട്ട തെരുവുനായ്ക്കളുടെ കഥ-മനോജ് കുറൂര്‍
arrows കാമമോഹങ്ങളുടെ ആയുസ്സറുതി -- ലാസര്‍ ഡിസില്‍ വ
arrows നിധിതേടുന്നവരുടെ കൈപ്പുസ്തകം -- ലാസര്‍ ഡിസില്‍ വ
arrows വേരുകളില്ലാതെ നഗരം -- സന്തോഷ് പല്ലശ്ശന
arrows നേര്‍രേഖയില്‍ ചരിത്രം -- ലാസര്‍ ഡിസില്‍വ
arrows ആടുജീവിതങ്ങള്‍ -- എസ് കുമാര്‍
arrows കുഞ്ഞിരാമേട്ടനും കുട്ടികളും -- ബി ടി അനില്‍
arrows ചിങ്കാരകൂത്തുപാട്ടുകളും കൂടപ്പിറപ്പുകളും -- അനില്‍ നെടുങ്ങോട്
arrows ചരിത്രത്തില്‍ ഇല്ലാത്ത ചിലത് .--. രാജേഷ്‌ ചിത്തിര
arrows പ്രണയകവിതകളുടെ റിഥം.-- രാജേഷ് നന്ദിയംതോട്
arrows അതു നീ ആരെ ഏല്പിച്ചു പോയി? ഖദീജാ മുംതാസ്
arrows നാട്ടുപച്ചവിടാത്ത കവിതകള്‍ - -രാജേഷ് നന്തിയംകോട്
arrows തത്തക്കുട്ടിയുടെ ഇതിഹാസം-- മുഞ്ഞിനാട്‌ പത്‌മകുമാര്‍
arrows കേരള ഡയറക്റ്ററി
arrows എന്‍മകജെ-പ്രകൃതിക്കുനേരെ തിരിയുന്ന കണ്ണ്‌
arrows ഒറ്റപ്പെടലുകളുടെ പേമാരികള്‍ എം.അഷിതയുടെ കഥകളെക്കുറിച്ച് ഒരവലോകനം. -- ഗിരീഷ് പി
arrows പേജ് നമ്പര്‍ . 99 ജ്വാലകള്‍ ശലഭങ്ങളെക്കുറിച്ച് ചില വാക്കുകള്‍.-- ദേവസേന
arrows താരം ദേശത്തെ അടയാളപ്പെടുത്തുമ്പോള്‍ ---സാജന്‍ എ.
arrows നേരനുഭവങ്ങള്‍ -- യാസ്മിന്‍
arrows ജീവിക്കാനായ് - യാസ്മിന്‍
 
 
 
Disclaimer   |   About Us   |   Privacy Policy   |   FAQ   |   Advertise with Us   |   Contact Us