Nattupacha
Nattupacha
 
  Print Tell a Friend   Problem in reading? Download Font RSS Contact Us  
Home

വര്‍ത്തമാനം - 
arrows ഇവിടുത്തെ കാഫിറുകളും അവിടുത്തെ ജിഹാദികളും - നിത്യന്‍
 gilani.jpgപാക്കിസ്ഥാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്‌. ഗിലാനിയും. താമസിയാതെ പഠിപ്പ്‌ തികഞ്ഞ്‌ ഗിലാനി ബല്യരൊളാവുന്ന ലക്ഷണമാണു കാണുന്നത്‌. പാക്കിസ്ഥാന്റെ പ്രധാനമന്ത്രിപദത്തിന്‌ തുല്യമായൊരേര്‍പ്പാട്‌ ഏഷ്യാവന്‍കരയിലില്ലെന്നു തന്നെ പറയാം. പണ്ടൊന്നുണ്ടായിരുന്നത്‌ കേരളത്തിലായിരുന്നു. പാമ്പുവേലായുധന്റെ സര്‍പ്പയജ്ഞം. കരിന്തേളുമുതല്‍ കരിമൂര്‍ഖന്‍ വരെ സകലമാന വിഷജന്തുക്കളുമായി മൂപ്പരുടെ കണ്ണാടിക്കൂട്ടിലെ കിടപ്പ്‌ പാക്കസ്ഥാന്‍ പ്രധാനമന്ത്രിയുടെ അത്ര അപകടം പിടിച്ച കേസല്ലെങ്കിലും അതിനടുത്ത്‌ വരുമെന്നാണ്‌ പലരുടേയും അഭിപ്രായം.

സര്‍ക്കാരുകള്‍ മാറിമാറിവരുമ്പോഴും ഷെയര്‍മാര്‍ക്കറ്റ്‌ ശീര്‍ഷാസനം നടത്തിയാലും പാക്കിസ്ഥാന്റെ അജണ്ടയില്‍ യാതൊരു മാറ്റവും സംഭവിക്കുകയില്ല. അതാണ്‌ അതിന്റെയൊരു പ്രത്യേകത. ഏഷ്യയിലെ മുയിമന്‍ കാഫിറുകളെയും തീര്‍ക്കാനുള്ള കരുത്തു പടശ്ശോന്‍ നല്‌കിയില്ലെങ്കില്‍ തല്‌ക്കാലം ഇന്ത്യയിലെ കാഫിറുകളെയെങ്കിലും വകവരുത്തുകയാണ്‌ ആജീവനാന്ത ലക്ഷ്യം.

മാറിമാറിവന്ന പാക്കിസ്ഥാന്‍ ഭരണാധികാരികള്‍ക്കും യജ്ഞത്തിലെ ആകര്‍ഷണ ഇനങ്ങളായ തലേക്കെട്ടന്‍മാര്‍ക്കും താടിമൂര്‍ഖന്‍മാര്‍ക്കുമൊന്നും ആയൊരുകാര്യത്തില്‍ തര്‍ക്കമേ ഉണ്ടായിരുന്നില്ല. എന്നാല്‍ ഏതുവിധത്തില്‍ വകവരുത്തണം എന്ന കാര്യത്തില്‍ മാത്രമായിരുന്നു തര്‍ക്കം. ഐസിന്‍കട്ടയിലൂടെ നെഞ്ചിട്ടുനിരങ്ങി നുഴഞ്ഞുകയറി വേണമോ അതോ സാത്താന്‍ പണ്ട്‌ സര്‍പ്പമായി അവതരിച്ചതുപോലെ ചെത്തുജീന്‍സും ഓവര്‍കോട്ടുമണിഞ്ഞ്‌ ബുള്ളറ്റുമാലയുമായി നഗരമദ്ധ്യത്തില്‍ അവതരിച്ച്‌ തമിഴന്‍ പറഞ്ഞതുപോലെ തുപ്പാക്കി വെടിച്ച്‌ ശുട്ടുകൊലപണ്ണണമോ, ഇനി ഓരോരുത്തരെയായി പിടിച്ചുകൊണ്ടുപോയി വേദപുസ്‌തകം വിധിപ്രകാരം പാരായണം ചെയ്യുന്നതിന്റെ താളത്തിനനുസരിച്ച്‌ കഴുത്തറത്ത്‌ ശരിപ്പെടുത്തണമോ എന്നിത്യാദി വിഷയത്തിലുള്ള ആശയസംഘട്ടനമാണ്‌ പതിവ്‌. ആ ആശയസംഘട്ടനത്തല്‍ പങ്കെടുക്കുന്നവരില്‍ തന്നെ നല്ലൊരു പങ്ക്‌ അനന്തരം അരങ്ങേറുന്ന സ്‌നേഹവെടിയിലൊടുങ്ങും. അതിനെയും അതിജീവിക്കുന്നവര്‍ കിട്ടിയ ലന്തത്തോക്കുകളുമായി കാഫിറുകളെ തേടി അതിര്‍ത്തിക്ക്‌ വച്ചുപിടിക്കും.

ഭയങ്കരമായ പ്രവര്‍ത്തനം നടത്തുന്നവരാണല്ലോ ഭീകരപ്രവര്‍ത്തകര്‍ എന്നറിയപ്പെടുക. ഉണ്ണുന്ന സമയവും ഉറങ്ങുന്ന സമയവും മാറ്റിനിര്‍ത്തിയാല്‍ പിന്നൊരു ചിന്തയേയുള്ളൂ. നുഴഞ്ഞുകയറ്റം. ഒരായിരം തീര്‍ത്ഥാടനത്തിന്റെ അനുഭൂതിയാണ്‌ ഒരൊറ്റ നുഴഞ്ഞുകയറ്റം പകരുക. ആയിരം കോഴിക്കൊരു കാട എന്നപോലെ. ഐസിന്‍ കട്ടയില്‍ നെഞ്ചിട്ട്‌ വലിയുന്നത്‌ പട്ടാളക്കാരുടെ കണ്ണില്‍ പെട്ടാല്‍ അനുഭൂതിയുടെ അളവ്‌ കുത്തനെയുയരും. വെറും നുഴഞ്ഞുകയറ്റം കൊണ്ട്‌ മക്കത്തുപോയ അനുഭൂതിയാണ്‌ കിട്ടുന്നതെങ്കില്‍ പട്ടാളക്കാരുടെ ദര്‍ശനം ലഭിച്ചാല്‍ പിന്നെ മക്കത്തിനും അപ്പുറത്തുള്ള ഏഴാംസ്വര്‍ഗമാണ്‌ കരഗതമാവുക. ഹലാക്കിന്റെ തലാക്കും മൊഴിയൊല്ലലും ഒന്നും മനസ്സില്‍ കൂടി തോന്നാന്‍ പറ്റാത്തത്രക്ക്‌ ഹൂറിമാര്‍ ചുറ്റിലുമായി.....യ്യൊ ഒന്നും പറയേണ്ട.

നുയഞ്ഞുകയറ്റം കഠിനം പടശ്ശോനെ
കുത്തനെയിറക്കം ഡിഫിക്കള്‍ട്ടള്ളാ
അങ്ങിനെ ചില ശരണം വിളികളുമായി മുന്നേറിയാല്‍ കയറ്റത്തിന്റെ ആയാസം കുറയുമെന്ന്‌ ശബരിമലയിലെ നുഴഞ്ഞുകയറ്റക്കാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌.

പണ്ട്‌ കര്‍ത്താവ്‌ വെള്ളം വീഞ്ഞാക്കിയതിന്‌ സമാനമായ ഒന്നാണ്‌ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. മുംബൈ ആക്രമണത്തിനുശേഷം രാവിലെ എന്നും ഉറക്കുതെളിഞ്ഞാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഒരു കൈച്ചാക്ക്‌ നിറയെ തെളിവുകള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയ്‌ക്ക്‌ കൊടുക്കും. അത്ഭുതമെന്നുപറയട്ടേ പാക്കിസ്ഥാനിലെത്തുമ്പോഴേക്കും അതുമുഴുവന്‍ വെറും അരസഞ്ചി വിവരങ്ങളായി അധ:പതിക്കും.

മുംബൈ സംഭവത്തിന്‌ ഉത്തരവാദികളായവര്‍ ആരെങ്കിലും പാക്കിസ്ഥാനികളാണെങ്കില്‍ ഉടന്‍ ശിക്ഷിക്കും എന്ന്‌ പാക്കുപ്രധാനമന്ത്രി വാക്കുനല്‌കിയിട്ടുണ്ട്‌. പാക്കുവാക്കും പയേ ചാക്കും എന്നൊരു ചൊല്ല്‌ പണ്ടേ അതിര്‍ത്തി കടന്നിട്ടുണ്ടെങ്കിലും നമ്മളുടെ ആഗ്രഹവും അതുതന്നെയാണ്‌. മാനം മര്യാദയായി അക്കൂട്ടര്‌ ശിക്ഷിച്ചോട്ടെ.

hijacker.jpgഇവിടെയാണെങ്കില്‍ നെയ്‌ച്ചോറും ബിരിയാണിയും സുലൈമാനിയും കോടതിയും ജയിലും ജാമ്യവും വിസ്‌താരവും വിചാരണയും അപ്പീലും ദയാഹരജിയും പിന്നെ അഭ്യദയകാംക്ഷികളുടെ വക നേര്‍ച്ചയായി വിമാനം റാഞ്ചലും അനന്തരം പ്രതിരോധമന്ത്രിയുടെ റാങ്കില്‍ കുറയാത്ത റാങ്കിലുള്ള ഒരാള്‍ ഒരു കപ്പ്‌ പാലും ഷെയ്‌ക്കഹാന്റും നല്‌കി റാഞ്ചികള്‍ പറയുന്നിടത്ത്‌ വിമാനത്താവളമില്ലെങ്കില്‍ അതൊന്നുണ്ടാക്കി കൊണ്ടുപോയി ഇറക്കി നല്ല നമസ്‌കാരം ചൊല്ലി തിരിച്ചുപോരുന്ന ഏര്‍പ്പാടുകളുടെ സാദ്ധ്യതയൊന്നുമില്ല. അതൊന്നും ശരീയത്തില്‍ പറഞ്ഞിട്ടില്ല. തരംപോലെ എറിഞ്ഞ്‌, തലയറുത്ത്‌, തൂക്കിക്കൊല്ലുകയാണ്‌ വേണ്ടത്‌. ശരീയത്തിന്റെ കാലത്ത്‌ എ.കെ.47 കണ്ടുപിടിക്കാതിരുന്നതുകൊണ്ട്‌ അതുവച്ച്‌ കാഫിറുകളെ മാത്രമേ ശരിപ്പെടുത്താവൂ.

പക്ഷേ എന്തുചെയ്യാം. തെളിവില്ലാതെ ആരെയും കൊല്ലാന്‍ ശരീയത്തല്ല കാട്ടാളനീതി കൂടി അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ ആയിരം നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടാലും ഒരു കുറ്റവാളിപോലും ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്നിടത്തേയ്‌ക്ക്‌ കാര്യങ്ങളെത്തുകയും ചെയ്യുന്നു. ഇന്ത്യക്കാര്‍ തെളിവു കൊടുക്കണ്ടേ? തെളിവെന്നുപറഞ്ഞ്‌ കൊടുക്കുന്നത്‌ മുഴുവന്‍ വെറും വിവരങ്ങളാണ്‌. പാക്കിസ്ഥാനെന്താ വിവരത്തിന്‌ വല്ല കുറവുമുണ്ടോ? ഫലമോ എറിഞ്ഞുകൊല്ലാന്‍ സ്വരുക്കൂട്ടി വച്ച കല്ലുകളാവട്ടെ ദ്രവിച്ചുമണ്ണാവുന്നു. ഇനി തെളിവുവരുമ്പോഴേക്കാം കൊല്ലാന്‍ കല്ലില്ലാത്തതുകൊണ്ട്‌ പ്രതികളെ വിട്ടയയ്‌ക്കേണ്ടിയും വരും.

അമേരിക്കയിലും ഈയൊരു പ്രശ്‌നമുണ്ട്‌. നേരത്തേ പറഞ്ഞ ചടങ്ങുകളെല്ലാം കഴിഞ്ഞ്‌ അവസാനമായി വല്ലതും പറയാനുണ്ടോ എന്ന്‌ ജഡ്‌ജിയദ്ദേം സദ്ദാംഹുസൈനെ വച്ചിടത്ത്‌ കായ്‌ച്ചുനില്‌ക്കുന്ന ആപ്പിള്‍ മരത്തോട്‌ ചോദിക്കേണ്ടിവരുമായിരുന്നു. അതുകൊണ്ടാണ്‌ സായിപ്പ്‌ ഈ ഹലാക്ക്‌ ഞമ്മക്ക്‌ ബേണ്ട, ഇങ്ങളെന്നാ ബേണ്ടീന്ന്‌ച്ചാ ശെയ്‌തോളീന്‍ ന്നും പറഞ്ഞ്‌ സദ്ദാമിനെ പിടിച്ച്‌ സ്വന്തം ജനതയ്‌ക്ക്‌ തന്നെ കൊടുത്തത്‌. കാണിപ്പയൂരിനെ വിളിച്ച്‌ ഒരു ശുഭ തൂക്കുമുഹൂര്‍ത്തം നോക്കേണ്ട പാടേ പിന്നെ അക്കൂട്ടര്‍ക്കുണ്ടായിരുന്നുള്ളൂ.

തിരിച്ചുവരാം. തെളിവില്ലാത്തതുകൊണ്ട്‌ ശിക്ഷിക്കാന്‍ പറ്റില്ലെന്ന ദുരവസ്ഥയിലാണ്‌ പാക്കിസ്ഥാന്‍കാരിപ്പോള്‍. മുംബൈയില്‍ ഉണ്ടതീരുന്നതുവരെ വെടിവച്ച ഒരുത്തന്‍ ഇപ്പോള്‍ ബിരിയാണിയും സൂലൈമാനിയും കഴിച്ച്‌ ആരോഗ്യം വീണ്ടെടുത്ത്‌ ഇനിയും പലവെടിക്കുള്ള മരുന്നുമായി കഴിയുന്നുണ്ട്‌. മൂപ്പര്‌ പാക്കിസ്ഥാന്‍ പൈതമാണെന്നുള്ളതിന്റെ തെളിവ്‌ ഒരു ചാക്കിലാക്കി അമേരിക്ക വഴി കൊടുത്തയച്ചതും വെറും വിവരമായി രാസമാറ്റത്തിനു വിധേയമായതായി അറിയുന്നു.

അതിനിടയ്‌ക്കാണ്‌ ഓനെന്റെ തലതെറിച്ച മോനാണെ്‌ എന്ന ഒരു ബാപ്പ വിളിച്ചുപറഞ്ഞത്‌. അതും ഒരു തെളിവായി പാക്കിസ്ഥാന്‍ അംഗീകരിച്ചിട്ടില്ല. അതിനൊരു ന്യായമുണ്ട്‌. ബാപ്പയെന്നത്‌ ഒരു വിശ്വാസമാണ്‌. ഒരു വിശ്വാസത്തിന്റെ പേരില്‍ തൂക്കിക്കൊല്ലാന്‍ പറ്റുമോ?

ഇവിടെയാണെങ്കിലും പറ്റില്ല. അവിടെയാണെങ്കിലും പറ്റില്ല. ഗള്‍ഫിലെ കെട്ടിയോനുള്ള ആയിശാന്റെ രണ്ടുവരി കത്തുപോലെ "ഈട ഞമ്മക്കും കുട്ട്യേക്കും സുഗം. ആട ഇങ്ങക്കും സുഗോന്നുകരുതി മനശമാദാനത്തോടെ ആയിശ".
 
 
 [1]  
 
arrows ദീപസ്തംഭം മഹാശ്ചര്യം.....നിത്യന്‍
arrows മുന്നും പിന്നും - യുവത്വത്തിനൊരു യുഗ്മഗാനം. -- നാരായണസ്വാമി
arrows ചോരശാസ്ത്രം പോസ്റ്റുമോഡേണ്‍ -- നിത്യന്‍
arrows വേണം നമുക്കൊരു യോ യോ എഴുത്തുകാരന്‍ -- ജി മനു
arrows ഒരു 'വെറും' പെണ്‍ കഥ -- അഷിത എം
arrows വര്‍ഗ്ഗീയതയ്ക്കൊരു ഫത്വ -- വിനീത്
arrows കാബൂളില്‍ നിന്നും കേരളത്തിലേയ്ക്ക് -- നിത്യന്‍
arrows ‘കോമണ്‍ വെല്‍ത്ത്’ ഒന്നുകില്‍ കോച്ചിന്റെ നെഞ്ചത്ത് അല്ലെങ്കില്‍ സ്റ്റേഡിയത്തിനു പുറത്ത് --
arrows രോഷാകുലനായ മിത്രം -- രാംദാസ്
arrows ചില സ്വകാര്യങ്ങള്‍ -- നീലന്‍
arrows ജാതിക്കൊലയും ജാതിരാഷ്ട്രീയവും -- നിത്യന്‍
arrows അര്‍ജുനനോ ഭേദം ആന്‍ഡേഴ്‌സണോ? -- നിത്യന്‍
arrows ആന്‍ഡേഴ്സണിന്റെ സാമന്തന്‍മാരും പ്രജകളുടെ വിധിയും --രാജീവ് ശങ്കരന്‍
arrows നീതിദേവത മാനഭംഗം ചെയ്യപ്പെടുന്പോള്‍ -- നിത്യന്‍
arrows ഉരകല്ല് --കുരിശിന്‍‌പടികളുടേയും വഞ്ചിമുക്കുകളുടേയും അനിവാര്യത -- ജി മനു
arrows കാശുകൊടുത്താൽ കന്യകയാകാം -- സി.വർഷ
arrows വളരുന്ന വിവാദ വ്യവസായവും തളരുന്ന വ്യവസായ വികസനവും -- ദീപക് ധര്‍മ്മടം
arrows സംസ്കൃതവിരുദ്ധമായിത്തീര്‍ന്ന ഭാഷാ സെമിനാര്‍ ----അനില്‍ നെടുമങ്ങോട്--
arrows ഉരകല്ല് -- പാട്രിയാട്രിസവും പച്ചനോട്ടിസവും -- ജി മനു
arrows തൊഴുത്തില്‍ ഒരു മാവോയിസ്റ് -- നമ്പ്യാര്‍
 
 
 
Disclaimer   |   About Us   |   Privacy Policy   |   FAQ   |   Advertise with Us   |   Contact Us